HOME » NEWS » Film »

Sushanth Singh Rajput Death | 'അത് ആത്മഹത്യയല്ല, കരുതി കൂട്ടിയുള്ള കൊലപാതകം'; ആരോപണവുമായി കങ്കണ റണൗട്

സുശാന്തിനെ നേരിട്ട് അറിയില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ മരണം ബോളിവുഡിന്റ ക്രൂരതയുടെ ഓർമപ്പെടുത്തൽ ആയി നിൽക്കുമെന്നാണ് ധർമേന്ദ്ര അറിയിച്ചത്. നടി മീര ചോപ്രയും ബോളിവുഡിലെ മോശം രീതികളെക്കുറിച്ച് അഭിപ്രായപ്പെട്ടു.

News18 Malayalam | news18
Updated: June 15, 2020, 9:25 PM IST
Sushanth Singh Rajput Death | 'അത് ആത്മഹത്യയല്ല, കരുതി കൂട്ടിയുള്ള കൊലപാതകം'; ആരോപണവുമായി കങ്കണ റണൗട്
കങ്കണ റണൗട്
  • News18
  • Last Updated: June 15, 2020, 9:25 PM IST
  • Share this:
നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി നടി കങ്കണ റണൗട്. ഞായറാഴ്ചയാണ് മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബോളിവുഡിൽ പുറത്തുനിന്ന് എത്തുന്ന താരങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും നിരവധി താരങ്ങളാണ് വിമർശനവുമായി എത്തിയത്. നടി കങ്കണയും ഇതേ അഭിപ്രായമാണ് ഒരു വീഡിയോയിലൂടെ പങ്കുവെച്ചത്.

രണ്ടു മിനിറ്റ് നീണ്ടുനിന്ന വീഡിയോയിൽ സുശാന്ത് സിംഗിന്റേത് ആത്മഹത്യയല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും ആരോപിക്കുന്നു. 'എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി', 'കേദാർനാഥ്', 'ഛിച്ചോരെ' എന്നീ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ആവശ്യത്തിനു വേണ്ട പരിഗണന നടന് കൊടുത്തിരുന്നില്ല. സുശാന്തിന് വിഷാദമായിരുന്നു എന്ന് കുറിച്ച് മാധ്യമപ്രവർത്തകർക്ക് എതിരെയും കങ്കണ ആഞ്ഞടിച്ചു. ഒന്നര മിനിറ്റ് നീണ്ടു നിൽക്കുന്ന വീഡിയോയിൽ സുശാന്തിന്റേത് ആത്മഹത്യയല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും കങ്കണ വാദിക്കുന്നു.




You may also like:പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി [NEWS] ഫ്ളിപ്പ്കാർട്ടിൽ ഓർഡർ ചെയ്തത് വർക്കൗട്ട് മെഷീൻ, ലഭിച്ചത് ചാണകപ്പൊതി; വെട്ടിലായി കോഴിക്കോട് സ്വദേശി‍ [NEWS] അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]

'വിലയില്ലാത്തവൻ' എന്ന് മറ്റുള്ളവർ വിളിച്ചപ്പോൾ അത് വിശ്വാസിച്ചതാണ് സുശാന്ത് ചെയ്ത തെറ്റ്. അദ്ദേഹം ഒരിക്കലും അദ്ദേഹത്തിന്റെ അമ്മ പറഞ്ഞത് ഓർത്തില്ല. ആര് ചരിത്രം എഴുതണമെന്നത് നമ്മളാണ് തീരുമാനിക്കേണ്ടത്' - കങ്കണ പറഞ്ഞു. സെലിബ്രിറ്റികൾ വ്യക്തിപരമായ പ്രശ്നങ്ങൾ നേരിടുമ്പോൾ മാധ്യമങ്ങൾ നിയന്ത്രണം പാലിക്കണമെന്നും കങ്കണ അഭിപ്രായപ്പെട്ടു.

നിരവധി താരങ്ങളാണ് ബോളിവുഡിന്റെ 'ക്രൂര' പ്രകൃതത്തെപ്പറ്റി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. സുശാന്തിനെ നേരിട്ട് അറിയില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ മരണം ബോളിവുഡിന്റ ക്രൂരതയുടെ ഓർമപ്പെടുത്തൽ ആയി നിൽക്കുമെന്നാണ് ധർമേന്ദ്ര അറിയിച്ചത്. നടി മീര ചോപ്രയും ബോളിവുഡിലെ മോശം രീതികളെക്കുറിച്ച് അഭിപ്രായപ്പെട്ടു.

"സുശാന്ത് സിംഗ് രാജ്പുത് കൊല്ലപ്പെട്ടതാണ്, അദ്ദേഹം ആത്മഹത്യ ചെയ്യില്ല. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ഞാൻ ആവശ്യപ്പെടുന്നു' - നടന്റെ പാട്നയിലെ വീട്ടിലെത്തിയ ജൻ അധികാർ പാർട്ടി തലവൻ പപ്പു യാദവ് ഇങ്ങനെ ആയിരുന്നു പറഞ്ഞത്.
Published by: Joys Joy
First published: June 15, 2020, 9:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories