തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള 'തലൈവി'എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും. 50 ശതമാനം പ്രവേശനോപാധിയോടെ തിയേറ്ററുകള്‍ തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്.
2019 നവംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നത് ഈ വര്‍ഷം ഏപ്രില്‍ 23ന് ആയിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതോടെ റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു.
ചിത്രത്തിന് എം.ജി.ആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. കരുണാനിധിയുടെ റോളില്‍ എത്തുന്നത് നടന് നാസറാണ്.
അതേ സമയം തിയേറ്റര്‍ തുറക്കാന്‍ അനുമതി ലഭിച്ചിട്ടും തമിഴ്നാട്ടിലെ ഭൂരി ഭാഗം തിയേറ്ററുകളും കഴിഞ്ഞ ദിവസം തുറന്നില്ല. ശുചീകരണത്തിനുള്‍പ്പടെ വേണ്ടത്ര സമയം ലഭിക്കാതിരുന്നതാണ് തിയേറ്റര്‍ തുറക്കാന്‍ കഴിയാത്തതെന്നാണ് ഉടമകള്‍ പ്രതികരിച്ചത്.
കോവിഡ് പശ്ചാത്തലത്തിലുള്ള ഇടവേളയ്ക്ക് ശേഷം ഈയടുത്താണ് ചിത്രീകരണം പുനഃരാരംഭിച്ചത്. തമിഴ്നാട്ടുകാരുടെ 'അമ്മ' ജയലളിതയ്ക്ക് അരങ്ങിൽ ജീവൻ പകരുന്നത് ബോളിവുഡ് താരം കങ്കണ റണൗത്താണ്. താൻ വളരെയെറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത് കങ്കണ പലതവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടുമുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ തന്നെ ഇതുമായി ബന്ധപ്പെട്ട ഓരോവിവരങ്ങളും കങ്കണ തന്നെ ആരാധകരുമായി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി ചിത്രീകരണം ആരംഭിക്കാൻ പോകുന്ന വിവരവും ഇത്തരത്തിൽ അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളും പൂർത്തിയായെന്ന സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് താരം. ലൊക്കോഷനിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് വിവരം അറിയിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ജയലളിത എന്നു തന്നെ തോന്നിപ്പോകുന്ന സമാനതകളാണ് ചിത്രത്തിൽ കങ്കണയ്ക്കുള്ളത്.
സംവിധായകൻ എ.എൽ.വിജയ് ആണ് ബഹുഭാഷ ചിത്രമായ തലൈവി ഒരുക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.