• HOME
  • »
  • NEWS
  • »
  • film
  • »
  • ജയലളിതയാവാൻ കങ്കണയും; ചിത്രത്തിന്റെ പേര് തലൈവി

ജയലളിതയാവാൻ കങ്കണയും; ചിത്രത്തിന്റെ പേര് തലൈവി

Kangana Ranaut as Jayalalitha | തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാവും തലൈവി തിയേറ്ററുകളിലെത്തുക

കങ്കണ റാണട്ട്

കങ്കണ റാണട്ട്

  • Share this:
    ഇന്ന് കങ്കണക്ക് പിറന്നാൾ. ജന്മദിന ആഘോഷങ്ങൾക്കൊപ്പം ആകാംഷ നിറഞ്ഞ മറ്റൊരു വാർത്ത കൂടിയുണ്ട്. കങ്കണ റാണട്ട് വെള്ളിത്തിരയിൽ ജയലളിതയായി വേഷമിടും. ഝാൻസി റാണിയായി കങ്കണ വേഷമിട്ട മണികർണ്ണിക ഒരു വിജയ ചിത്രമാണ്. എ.എൽ. വിജയ് ആണ് 'തലൈവി' എന്ന് പേരുള്ള സിനിമയുടെ സംവിധാനം. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാവും തലൈവി തിയേറ്ററുകളിലെത്തുക. നായികയുടെ പിറന്നാൾ ദിനത്തിൽ സംഗീത സംവിധായകൻ ജി.വി. പ്രകാശ് ആയിരുന്നു ട്വിറ്റർ വഴി വാർത്ത പുറത്തു വിട്ടത്.



    കങ്കണയുടെ സാന്നിധ്യം രാജ്യത്തുടനീളമുള്ള ചിത്രത്തിന്റെ സ്വീകാര്യതയ്ക്ക് മുതൽക്കൂട്ടാകും. തന്റെ തന്നെ ജീവിത ചിത്രത്തിൽ വേഷമിടുമെന്ന് കങ്കണ നേരത്തെ അറിയിച്ചിരുന്നു. മലയാളി നടി നിത്യ മേനോൻ ജയലളിതയാവുന്നൊരു ചിത്രം 'ദി അയൺ ലേഡി' തമിഴിൽ തയ്യാറാവുന്നുണ്ട്. എ. പ്രിയദർശിനി എന്ന വനിതാ സംവിധായകയുടേതാണ് ചിത്രം. മിസ്കിന്റെ സഹായിയായി തുടങ്ങിയ പ്രിയയുടെ കന്നി സംവിധാന സംരംഭമാണിത്. പെയ്പ്പർ ടെയിൽ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ത്യയുടെ മാർഗരറ്റ് താച്ചർ എന്നാണ് ജയലളിതയെ വിശേഷിപ്പിച്ചിരിക്കുന്നത്.

    First published: