അനു സിതാരക്ക്‌ പിന്നാലെ കനിഹയും മാമാങ്കത്തിൽ

മമ്മൂട്ടിക്കൊപ്പം ഇത് കനിഹയുടെ രണ്ടാമത് ചരിത്ര സിനിമയാവും

news18india
Updated: February 6, 2019, 7:05 PM IST
അനു സിതാരക്ക്‌ പിന്നാലെ കനിഹയും മാമാങ്കത്തിൽ
കനിഹ
  • Share this:
അനു സിതാരക്ക്‌ തൊട്ടു പിന്നാലെ വിവാദ മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ കനിഹയും. അനുവും ഒത്തുള്ള ചിത്രം പങ്ക് വച്ചാണ് കനിഹ ഈ വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. മാമാങ്കത്തിന്റെ സെറ്റിൽ, സഹ താരവുമൊത്തുള്ള നല്ല നിമിഷം പകർത്തി അടിക്കുറിപ്പും ചേർത്താണ് കനിഹയുടെ പോസ്റ്റ്. മമ്മൂട്ടിക്കൊപ്പം ഇത് കനിഹയുടെ രണ്ടാമത് ചരിത്ര സിനിമയാവും. മുൻപ് പഴശ്ശിരാജയിൽ, കൈതേരി മാക്കാമായി കനിഹ എത്തിയിട്ടുണ്ടായിരുന്നു. മലയാള സിനിമയിലെ കനിഹയുടെ സ്ഥാനം ഉറപ്പിക്കുന്നതിൽ നിർണ്ണായകമായ ചിത്രമായിരുന്നു ഇത്.

യോദ്ധാവിന്റെ വേഷം ചെയ്യാൻ ഒരു വർഷം കഠിനാധ്വാനം നടത്തിയ ധ്രുവനെ പുറത്താക്കിയത് മുതലാണ് മാമാങ്കത്തിലെ അങ്കക്കലി പുറത്തു വരുന്നത്. തെന്നിന്ത്യൻ ഛായാഗ്രാഹകൻ ഗണേഷ് രാജവേലു, ആർട് ഡയറക്റ്റർ സുനിൽ ബാബു, കോസ്റ്റിയൂം ഡിസൈനർ അനു വർദ്ധൻ എന്നിവരും ചിത്രത്തിൽ നിന്നും പുറത്തായി. ചർച്ചകളിൽ ഒന്നും സംവിധായകനെ പങ്കെടുപ്പിച്ചിരുന്നില്ല. പുറത്താക്കൽ തീരുമാനവും സജീവ് പിള്ള അറിഞ്ഞിരുന്നില്ല. 1999 മുതൽ ചിത്രത്തിനായി ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ള. മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തൽമണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്തു.
 
View this post on Instagram
 

Chatting and giggling away with @anu_sithara at the location of Mamankam. #mamankam #costars #mamankammalayalammovie


A post shared by Divya Venkat (@kaniha_official) on


സ്ക്രിപ്റ്റ് 2010ൽ രജിസ്റ്റർ ചെയ്തു. താപ്പാനയുടെ ചിത്രീകരണ വേളയിൽ ആദ്യമായി മമ്മൂട്ടിയെ കണ്ട് കഥ പറഞ്ഞു തുടങ്ങി. ബാവൂട്ടിയുടെ നാമത്തിൽ ചിത്രത്തിന് ശേഷം പൂർണ പിന്തുണയുമായി മമ്മൂട്ടിയും ഒപ്പമുണ്ടായിരുന്നു. ബിസ്സിനെസ്സുകാരനായ വേണു കുന്നപ്പള്ളിയെന്ന നിർമ്മാതാവ് 40 കോടി മുതൽമുടക്കിൽ ചിത്രം നിർമ്മിക്കാമെന്നു ഉറപ്പു നൽകി മുന്നോട്ടു വന്നു. രണ്ടു ഷെഡ്യൂളുകൾ സജീവ് പിള്ള പൂർത്തിയാക്കിയെങ്കിലും മൂന്നാമത്തെ ഷെഡ്യൂൾ മറ്റൊരു സംവിധായകനെ വച്ച് ആരംഭിക്കുകയായിരുന്നു.

തൻ്റെ ജീവന് നിർമ്മാതാവിന്റെ പക്കൽ നിന്നും ഭീഷണിയുണ്ടെന്ന സംവിധായകൻ സജീവ് പിള്ളയുടെ വെളിപ്പെടുത്തലിനു ശേഷം, അത് വരെ പ്രതികരിക്കാതിരുന്ന നിർമ്മാതാവ് പേജുകൾ നീളുന്ന പ്രസ്താവനയുമായി രംഗത്തെത്തി. വർഷങ്ങൾ അധ്വാനം ചെയ്ത് രൂപപ്പെടുത്തിയ സ്ക്രിപ്റ്റിൽ സജീവ് പിള്ളക്ക് ഇനി അവകാശം ഇല്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മെഗാ സ്റ്റാർ മമ്മൂട്ടി ഡെയ്റ്റ് നൽകിയ സ്ക്രിപ്റ്റിന് തുച്ഛമായ വില പറഞ്ഞയാളാണ് നിർമ്മാതാവ് എന്ന നിലപാടുമായി സജീവ് തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്കു മുൻപിൽ പത്രസമ്മേളനം വിളിച്ചു ചേർത്തിരുന്നു.

First published: February 6, 2019, 6:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading