വീട്ടിലാണെങ്കിലും വ്യായാമം നിർബന്ധം; വർക്ക്ഔട്ട് വീഡിയോയുമായി കനിഹ

Kaniha shows the way to do workout at home during tough times | ജിം ഉപകരണങ്ങളുടെ സഹായമില്ലാതെ ചെയ്യാവുന്ന വ്യായാമ മുറകളുമായി കനിഹ

News18 Malayalam | news18-malayalam
Updated: March 21, 2020, 12:26 PM IST
വീട്ടിലാണെങ്കിലും വ്യായാമം നിർബന്ധം; വർക്ക്ഔട്ട് വീഡിയോയുമായി കനിഹ
വ്യായാമം ചെയ്യുന്ന കനിഹ
  • Share this:
ജിം അടച്ചുകഴിഞ്ഞാലും വർക്ക്ഔട്ട് മുടക്കാൻ തയാറല്ല സിനിമാ താരങ്ങൾ. വീട്ടിൽ ഇരുന്നാണെങ്കിലും തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ ഇവർ അതീവ കരുതലാണ് നൽകുന്നത്. ജിമ്മിലെ ഉപകരണങ്ങൾ പലരുടെയും വീട്ടിൽ ഇല്ലെങ്കിലും കഴിയുന്ന രീതിയിൽ വ്യായാമ മുറകൾ ചെയ്യാൻ ഇവർ തയാറാണ്.

അതൊക്കെ അങ്ങ് ബോളിവുഡിലും ഹോളിവുഡിലും മാത്രമാണെന്ന് കരുതണ്ട. തെന്നിന്ത്യയിലെ അഭിനേതാക്കളും ആരോഗ്യമെന്നാൽ മറിച്ചൊരു ചിന്തയില്ലാത്തവരാണ്.

അത്തരത്തിൽ ഒരു ഉപകരണത്തിന്റെ പോലും സഹായമില്ലാതെ വീടിനുള്ളിൽ വ്യായാമം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയാണ് നടി കനിഹ. കേവലം 45 മിനിട്ടു കൊണ്ട് ഈ വ്യായാമം തെറ്റാതെ ചെയ്യാൻ പ്രേക്ഷകരെ ക്ഷണിക്കുക കൂടി ചെയ്യുന്നുണ്ട് കനിഹ. അടുത്തിടെ മലയാള ചിത്രമായ മാമാങ്കത്തിൽ കനിഹ വേഷമിട്ടിരുന്നു.


Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 21, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading