• HOME
  • »
  • NEWS
  • »
  • film
  • »
  • Kantara | 'കാന്താര' ഒ.ടി.ടിയിലെത്തി; സ്ട്രീം ചെയ്യുന്നത് ഇവിടെ

Kantara | 'കാന്താര' ഒ.ടി.ടിയിലെത്തി; സ്ട്രീം ചെയ്യുന്നത് ഇവിടെ

ബോക്‌സ് ഓഫീസിൽ മികച്ച വിജയം തുടരുന്ന ചിത്രം നവംബർ 24 മുതൽ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു

കാന്താര

കാന്താര

  • Last Updated :
  • Share this:
    ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ കാന്താര (Kantara), ഒ.ടി.ടിയിൽ. ഋഷഭ് ഷെട്ടി (Rishabh Shetty) പ്രധാന വേഷത്തിൽ അഭിനയിച്ച കന്നഡ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ (Amazon Prime Video) സ്ട്രീം ചെയ്യാൻ ആരംഭിച്ചു. ബോക്‌സ് ഓഫീസിൽ മികച്ച വിജയം തുടരുന്ന ചിത്രം നവംബർ 24 മുതൽ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു.

    തെക്കൻ തീരദേശ സംസ്ഥാനമായ കർണാടകയിലെ കാടുബെട്ടു വനപ്രദേശത്ത് താമസിക്കുന്ന ഒരു ചെറിയ സമൂഹത്തെ ചുറ്റിപ്പറ്റിയാണ് കാന്താരയുടെ ഇതിവൃത്തം. മരണം ഗ്രാമവാസികളും ദുഷ്ടശക്തികളും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുന്ന സംഘട്ടനത്തിൽ, ശിവൻ തന്റെ ഗ്രാമത്തെയും പ്രകൃതിയെയും സംരക്ഷിക്കുന്നു. സെപ്തംബർ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ കളക്ഷൻ ഇനത്തിൽ 400 കോടി പിന്നിട്ടു.



    ആമസോൺ പ്രൈം വീഡിയോയിൽ കാന്താരയുടെ റിലീസിനെക്കുറിച്ച് സംസാരിച്ച ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ഋഷഭ് ഷെട്ടി ഒരു പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞു, “രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള പ്രേക്ഷകർ കാന്താരയോട് അപാരമായ സ്നേഹം പ്രകടിപ്പിക്കുന്നു. അതിന്റെ ആഗോള ഡിജിറ്റൽ റിലീസിൽ ഞാൻ വളരെ ആവേശത്തിലാണ്. പ്രൈം വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള വിശാലമായ പ്രേക്ഷകരിലേക്ക് ഞങ്ങളുടെ സ്‌നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രയത്‌നം എത്തിക്കാൻ ഞങ്ങൾക്ക് കഴിയും. ഇത് സാർവത്രികമായ ഒരു കഥയാണ്. പക്ഷേ ഇതിവൃത്തത്തിലെ പ്രാദേശികത കാഴ്ചക്കാരെ അവസാനം വരെ ആകാംക്ഷയോടെ നിലനിർത്തും. ”



    “വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള പ്രേക്ഷകരുടെ ഹൃദയത്തെ സ്പർശിച്ച ഞങ്ങളുടെ മറ്റൊരു ചിത്രമാണ് കാന്താര. ഈ മനോഹരമായ ചിത്രം സൃഷ്ടിക്കാൻ ഋഷഭ് ഷെട്ടിയും മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പ്രൈം വീഡിയോയിലെ എക്‌സ്‌ക്ലൂസീവ് ലോഞ്ചിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഇത് എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," ഹോംബാലെ ഫിലിംസിന്റെ നിർമ്മാതാവ് വിജയ് കിരഗന്ദൂർ പറഞ്ഞതിങ്ങനെ.

    ഋഷഭ് ഷെട്ടിയെ കൂടാതെ സപ്തമി ഗൗഡ, കിഷോർ കുമാർ ജി., അച്യുത് കുമാർ എന്നിവരും കാന്താരയിൽ അഭിനയിക്കുന്നു.

    Summary: Kantara, one of the biggest films in Indian cinema in 2022, began streaming online. On Amazon Prime Video, the movie is available for online viewing. The movie, which starred Rishabh Shetty, had a tremendous amount of support across India, particularly in the southern states
    Published by:user_57
    First published: