ബോളിവുഡ് (Bollywood)സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റെ (Karan Johar)അമ്പതാം പിറന്നാളാണിന്ന്. ബോളിവുഡിന് പുറമേ ഇന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം കരൺ ജോഹറിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.
അമ്പതാം പിറന്നാളിൽ ഗംഭീരമായ ഒരു പ്രഖ്യാപനമാണ് കരൺ ആരാധകർക്കായി നടത്തിയിരിക്കുന്നത്. കരിറയിലെ ആദ്യ ആക്ഷൻ ചിത്രം ഒരുക്കുമെന്നാണ് കരൺ അറിയിച്ചിരിക്കുന്നത്. ആലിയ ഭട്ട്, റൺവീർ സിംഗ് എന്നിവരെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന റോക്കി ഔർ റാണി കീ പ്രേം കഹാനി റീലീസും കരൺ പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത വർഷം ഫെബ്രുവരിയിൽ റോക്കി ഔർ റാണി പുറത്തിറങ്ങുമെന്നാണ് കരൺ അറിയിച്ചിരിക്കുന്നത്. ഇതിനു ശേഷം താൻ സംവിധാനം ചെയ്യുന്ന ആദ്യ ആക്ഷൻ ചിത്രം ആരംഭിക്കുമെന്നും കരൺ അറിയിച്ചു. 2023 ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും.
2023 ഫെബ്രുവരി പത്തിനാണ് റോക്കി ഔർ റാണിയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ആക്ഷൻ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ആരൊക്കെയായിരിക്കുമെന്ന് കരൺ വ്യക്തമാക്കിയിട്ടില്ല. ഷാരൂഖിനൊപ്പമായിരിക്കും കരണിന്റെ ആദ്യ ആക്ഷൻ ചിത്രമെന്നാണ് ആരാധകരിൽ ചിലരുടെ അനുമാനം. സിദ്ധാർത്ഥ് മൽഹോത്രയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.
Also Read-
ദുൽഖർ സൽമാനും രശ്മിക മന്ദാനയും ഒന്നിക്കുന്ന സീതാരാമം; തിയേറ്റർ റിലീസ് ഓഗസ്റ്റിൽ
ആലിയയും റൺവീറും പ്രധാന വേഷത്തിൽ എത്തുന്ന റോക്കി ഔർ റാണിയിൽ ധർമേന്ദ്ര, ജയ ബച്ചൻ, ഷബാന അസ്മി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇതുകൂടാതെ, കരൺ അവതാരകനായി എത്തുന്ന ടോക്ക് ഷോ കോഫി വിത്ത് കരണിന്റെ പുതിയ സീസണും ഉടൻ തുടങ്ങും.
പിറന്നാൾ ദിനത്തിൽ കരണിന്റെ ഉടമസ്ഥതയിലുള്ള യാഷ് സ്റ്റുഡിയോയിൽ ഗംഭീര പാർട്ടിയും നടക്കുന്നുണ്ട്. ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം വിരുന്നിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.