Karan Johar | യാഷും റൂഹിയും പ്രചോദനമായി; പുതിയ പുസ്തകം പ്രഖ്യാപിച്ച് കരൺ ജോഹർ
കുട്ടികൾക്കായി എന്റെ ആദ്യത്തെ പുസ്തകം. ദ ബിഗ് തോട്സ് ഓഫ് ലിറ്റിൽ ലവ്. ഉടൻ വരുന്നു.' സോഷ്യൽ മീഡിയയിൽ ഇത് പങ്കുവച്ച അദ്ദേഹം ട്വിങ്കിൾ ഖന്നയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

കരൺ ജോഹർ മക്കൾക്കൊപ്പം
- News18
- Last Updated: September 1, 2020, 3:39 PM IST
'ആൻ അൺസ്യൂട്ടബിൾ ബോയ്' എന്ന പുസ്തകം പുറത്തിറങ്ങി മൂന്നുവർഷത്തിനു ശേഷം പുതിയ പുസ്തകവുമായി കരൺ ജോഹർ. തന്റെ ഇരട്ടക്കുട്ടികളായ യാഷും റൂഹിയും തനിക്ക് പ്രചോദനമായെന്നും അതാണ് പുതിയ പുസ്തകത്തിന് പ്രേരണയായതെന്നും കരൺ ജോഹർ പറഞ്ഞു. പ്രധാനമായും കരൺ ജോഹറിന്റെ രക്ഷകർതൃ അനുഭവങ്ങളെക്കുറിച്ചായിരിക്കും പുതിയ പുസ്കത്തിൽ ഉണ്ടായിരിക്കുക. 'ദ ബിഗ് തോട്സ് ഓഫ് ലിറ്റിൽ ലവ്' എന്നാണ് പുതിയ പുസ്തകത്തിന്റെ പേര്.
യാഷിന്റെയും റൂഹിയുടെയും മനോഹരമായ വീഡിയോയ്ക്കൊപ്പം ആണ് സോഷ്യൽ മീഡിയയിൽ കരൺ ജോഹർ പുതിയ പുസ്തകത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. "പെൺകുട്ടികളെയും ആൺകുട്ടികളെയും വളർത്തുന്നതിൽ നമ്മൾ എങ്ങനെ വ്യത്യാസം അടിച്ചേൽപിക്കുന്നു' എന്നതാണ് പുതിയ പുസ്തകത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. ഇരട്ടക്കുട്ടികളായ ലവ, കുശ എന്നിവരുടെ കഥയാണ് ചിത്രപുസ്തകം പറയുന്നത്. ലിംഗഭേദം മനസിലാക്കാൻ അവർ ശ്രമിക്കുന്നതും ആൺകുട്ടികളെയും പെൺകുട്ടികളെയും വ്യത്യസ്തമായി കാണുന്നതിനെക്കുറിച്ചുമാണ് പുസ്തകം പറയുന്നത്.
ഇങ്ങനെയൊരു പുസ്തകം സംഭവിക്കാൻ കാരണക്കാരനായ ട്വിങ്കിൽ ഖന്നയ്ക്ക് കരൺ നന്ദി പറയുന്നുമുണ്ട്. "ഒരു വിശേഷപ്പെട്ട കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ട്. കുട്ടികൾക്കായി എന്റെ ആദ്യത്തെ പുസ്തകം. ദ ബിഗ് തോട്സ് ഓഫ് ലിറ്റിൽ ലവ്. ഉടൻ വരുന്നു.' സോഷ്യൽ മീഡിയയിൽ ഇത് പങ്കുവച്ച അദ്ദേഹം ട്വിങ്കിൾ ഖന്നയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
യാഷും റൂഹിയും വന്നതിനു ശേഷം തന്റെ ജീവിതം മാറിമറിഞ്ഞെന്ന് കരൺ ജോഹർ നേരത്തെ പറഞ്ഞിരുന്നു. 44 വയസിനുള്ളിലെ തന്റെ ഏറ്റവും വലിയ ബ്ലോക് ബസ്റ്ററാണ് ഇതെന്ന് ആയിരുന്നു കരൺ അന്ന് പറഞ്ഞത്.
യാഷിന്റെയും റൂഹിയുടെയും മനോഹരമായ വീഡിയോയ്ക്കൊപ്പം ആണ് സോഷ്യൽ മീഡിയയിൽ കരൺ ജോഹർ പുതിയ പുസ്തകത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. "പെൺകുട്ടികളെയും ആൺകുട്ടികളെയും വളർത്തുന്നതിൽ നമ്മൾ എങ്ങനെ വ്യത്യാസം അടിച്ചേൽപിക്കുന്നു' എന്നതാണ് പുതിയ പുസ്തകത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.