ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന് ട്രോളുകൾ പുത്തരിയല്ല. സിനിമയെയും, ഫാഷനെയും, പോരെങ്കിൽ അദ്ദേഹത്തിന്റെ ലൈംഗിക സ്വാതന്ത്ര്യത്തെ പറ്റി വരെ ട്രോളുകൾ ഒഴുകാറുണ്ട്. എന്നാൽ എല്ലാത്തവണയും പോലെ ഇപ്രാവശ്യവും ട്രോളുകളുടെ വായടപ്പിച്ചിരിക്കുകയാണ് കരൺ.
നിലവിൽ ഡിലീറ്റ് ചെയ്യപ്പെട്ട ട്വീറ്റിൽ കരണിന്റെ ലൈംഗിക സ്വാതന്ത്ര്യത്തെ പറ്റിയാണ് ട്രോൾ വന്നത്. "കരൺ ജോഹറിന്റെ ജീവിതത്തെപ്പറ്റി ഒരു സിനിമ എടുക്കണം: കരൺ ജോഹർ: ദി ഗേ."
കരൺ നൽകിയ മറുപടി ഇങ്ങനെ: "നിങ്ങൾ ഒരു ജീനിയസാണ്. ഇത്രയും നാൾ നിങ്ങൾ എവിടെ ഒളിച്ചിരിക്കുകയായിരുന്നു? ഇന്ന് ട്വിറ്ററിലെ വളരെ പ്രചുരമായ ശബ്ദമായതിന് നന്ദി."
You absolutely orignal genius! Where have you been hiding all this while??? Thank you for existing and emerging as the most prolific voice on Twitter today!!! https://t.co/5lxcPMjVif
— Karan Johar (@karanjohar) August 18, 2019
കരണിന്റെ ലൈംഗികത്വത്തെ പറ്റി ചർച്ച ഉണ്ടാവുന്നത് ഇതാദ്യമല്ല. കരണിന്റെ ജന്മദിനത്തിൽ, ന്യൂയോർക്ക് കേന്ദ്രീകരിച്ച നേപ്പാളി ഡിസൈനർ പ്രബൽ ഗുരുങ് കരണിനെ ആലിംഗനം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത് ഇങ്ങനെ കുറിച്ചിരുന്നു. "പ്യാർ കിയാ തോ ഡർണാ ക്യാ."
ഇവർ ഇരുവരും ഡേറ്റിംഗ് ആണോ എന്ന് ചോദ്യം ഉയർന്നതോട് കൂടി ചിത്രം പിൻവലിച്ച് രണ്ടു പേരും നല്ല സുഹൃത്തുക്കൾ ആണെന്ന് പ്രബൽ പ്രസ്താവന ഇറക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bollywood, Bollywood film, Film director, Karan johar, Karan Johar sexuality