കങ്കണയുടെ കടുത്ത ആരാധികയാണ് താനെന്ന് വെളിപ്പെടുത്തി കരീന കപൂർ. മണികർണ്ണിക നായികയുടെ ജീവിതം സിനിമയാവുന്നത് കാത്തിരിക്കുകയാണെന്നും കരീന വെളിപ്പെടുത്തി. 'മണികർണ്ണിക: ക്വീൻ ഓഫ് ഝാൻസി'യുടെ വിജയത്തിന് തൊട്ടു പിന്നാലെ താൻ സിനിമാ നിർമ്മാണത്തിലേക്ക് ചുവടു വയ്ക്കുന്ന കാര്യം കങ്കണ വെളിപ്പെടുത്തിയിരുന്നു. സ്വന്തം ജീവിത ചിത്രവുമായാവും അരങ്ങേറ്റം. മണികർണ്ണിക രചിച്ച കെ.വി. വിജയേന്ദ്ര പ്രസാദ് തന്നെയാവും ഈ ചിത്രത്തിനും തിരക്കഥയൊരുക്കുക.
കങ്കണ ഒരു മികച്ച നടിയാണെന്നും, തനിക്കവരോട് ആരാധനയും സ്നേഹവുമാണെന്ന് കരീന ഈ അടുത്ത് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മണികർണ്ണിക ഉടൻ തന്നെ കാണുമെന്നും, ചിത്രം കണ്ട സെയ്ഫ് കങ്കണയെ അഭിനന്ദിച്ചെന്നും കരീന പറയുന്നു.
സ്വന്തം ജീവിതകഥ സിനിമയാവുന്നതിനെപ്പറ്റി കങ്കണ പറയുന്നത് ഇപ്രകാരമാണ്. "എൻ്റെ ജീവിതകഥ ഞാൻ സംവിധാനം ചെയ്യുന്നുവെന്നത് വാസ്തവമാണ്. കറുപ്പും വെളുപ്പും കലർന്ന പ്രൊപ്പഗാണ്ടാ ചിത്രം ആവില്ലത്. ആത്മാര്‍ത്ഥമായ, ഹൃദയ സ്പർശിയായ ചിത്രം എൻ്റെ ജീവിത യാത്രയാണ്. ഒരുപാട് നല്ല നിമിഷങ്ങൾ കോർത്തിണക്കിയതാവുമത്. എൻ്റെ ചുറ്റുമുള്ളവരുടെ സ്നേഹം എന്നെ കരുത്തയാക്കുന്നു. എന്നെ വിലയിരുത്താതെ, ഞാൻ എന്താണോ അങ്ങനെയെന്നെ സ്വീകരിച്ചവരാണവർ," കങ്കണ പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.