• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മമ്മൂട്ടിയുടെ മകനായി കാർത്തി

news18
Updated: July 27, 2018, 4:52 PM IST
മമ്മൂട്ടിയുടെ മകനായി കാർത്തി
news18
Updated: July 27, 2018, 4:52 PM IST
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രം യാത്രയിൽ തമിഴ് താരം കാർത്തിയും പ്രധാന വേഷത്തിലെത്തുന്നുവെന്ന് സൂചന. വൈഎസ്ആർ ആയി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ മകൻ വൈഎസ് ജഗന്‍ മോഹനായാണ് കാർത്തി എത്തുന്നതെന്നാണ് വാർത്തകൾ.

കാർത്തിയുടെ സ്വഭാവ രീതികളും മനോഭാവവുമെല്ലാം ജഗന്‍ മോഹനുമായി സാമ്യമുള്ളതാണെന്നും അതിനാൽ വേഷം കാർത്തിക്ക് അനായാസമാകുമെന്നുമാണ് സംവിധായകൻ മാഹി രാഘവ് പറയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. തമിഴിലെന്ന പോലെ തെലുങ്കിലും നിരവധി ആരാധകരുള്ള താരമാണ് കാർത്തി.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിതകഥയാണ് യാത്രയിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു പ്രധാന ഭാഗമാണ്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. 70എം.എം എന്റർടെയിൻമെന്റിന്റെ ബാനറിൽ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയുമാണ് ചിത്രം നിർമിക്കുന്നത്.1998ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.
First published: July 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍