• HOME
  • »
  • NEWS
  • »
  • film
  • »
  • Sardar teaser | സർദാർ: ആറുപേരുമേ ഒരുത്തൻ താൻ; എട്ട് പാസ്പോർട്ടുകളുള്ള ചാരനായി കാർത്തി

Sardar teaser | സർദാർ: ആറുപേരുമേ ഒരുത്തൻ താൻ; എട്ട് പാസ്പോർട്ടുകളുള്ള ചാരനായി കാർത്തി

Karthi plays six distinct roles in Sardar his next | ഒരു ചാരനായിട്ടാണ് കാർത്തി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്

കാർത്തി

കാർത്തി

  • Share this:
ഒരേയൊരാൾ. അയാൾക്ക്‌ എട്ട് പാസ്‌പോർട്ടുകൾ. എന്താവും അയാളുടെ ലക്ഷ്യം? കാർത്തി (Karthi) നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'സർദാർ' (Sardar) ടീസർ പുറത്തിറങ്ങി. പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ടീസറാണ് 'സർദാർ' ടീം പുറത്തിറക്കിയിരിക്കുന്നത്. ഒരു ചാരനായിട്ടാണ് കാർത്തി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അത് കൊണ്ട് വ്യത്യസ്ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷ.

പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്ന, മലയാളി താരം രജിഷ വിജയൻ, ബോളിവുഡ് നടൻ ചങ്കി പാണ്ഡെ, ലൈല, സഹാന വാസുദേവൻ, മുനിഷ്‍കാന്ത്, മുരളി ശര്‍മ, ഇളവരശ്, റിത്വിക് തുടങ്ങിയവരും അഭിനയിക്കുന്നു.

ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജോര്‍ജ് സി. വില്യംസാണ് ഛായാഗ്രാഹണം. റൂബൻ ചിത്രസംയോജനം നിര്‍വഹിക്കുന്നു. എസ്. ലക്ഷ്‍മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മിക്കുന്നത്. 'പ്രിൻസ്' പിക്ചേഴ്‍സിന്റ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. റെഡ് ജൈന്റ് മൂവീസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ചിത്രം ഒക്ടോബര്‍ 24ന് റിലീസ് ചെയ്യും.

ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 43 ലക്ഷത്തിലധികം പേരാണ് ടീസർ യൂട്യൂബിൽ കണ്ടത്. ഫോർച്യൂൺ സിനിമാസാണ് കേരളത്തിൽ ചിത്രമെത്തിക്കുന്നത്. വിദേശ രാജ്യങ്ങളിലടക്കമാണ് 'സര്‍ദാര്‍' ചിത്രം ഷൂട്ട് ചെയ്‍തത്. കാര്‍ത്തിക്ക് വലിയ ഹിറ്റ് ചിത്രം സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പി.ആർ.ഒ.-: പി. ശിവപ്രസാദ്.



Also read: Nivin Pauly| നിവിൻ പോളിയോട് പാട്ട് പാടാമോയെന്ന് ആരാധിക; കിടിലൻ മറുപടിയും സമ്മാനവും നൽകി താരം

തൃശൂർ: പാട്ടുപാടാമോയെന്ന് ചോദിച്ച ആരാധികയ്ക്ക് സൂപ്പർ മറുപടിയും ഒപ്പം സമ്മാനവും നല്‍കി മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളി. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സാറ്റർഡേ നൈറ്റിന്റെ പ്രമോഷന്റെ ഭാഗമായി തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജിലെത്തിയപ്പോഴാണ് സംഭവം. മുന്‍പ് എവിടെയും പാട്ട് പാടാന്‍ തയ്യാറാകാത്ത നിവിന്‍ പോളിയോട് ഒരു പാട്ട് പാടാമോ എന്ന് ചോദിച്ചപ്പോഴായിരുന്നു നിവിന്‍ മറുപടി. താരത്തിന്റെ മറുപടി കൈയടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.

പാട്ടുകള്‍ പാടിയാല്‍ കാണികള്‍ കൂവും എന്ന് പറഞ്ഞാണ് മുന്‍പൊക്കെ നിവിന്‍ പാടാതിരുന്നതെന്ന് വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടി. ഒരു ചാന്‍സ് കിട്ടിയാല്‍ നിവിന്‍ ചേട്ടനെകൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു പാട്ട് പാടാമോയെന്നും ഈ ആരാധിക ചോദിക്കുന്നു. തുടര്‍ന്നായിരുന്നു നിവിന്‍ പോളിയുടെ മറുപടി. എല്ലാവരുടേയും കൂടെ സ്‌നേഹത്തോടെ സന്തോഷത്തോടെയിരിക്കുമ്പോള്‍ പാട്ടുപാടി തന്റെ ഇമേജ് നശിപ്പിക്കാനുള്ള ശ്രമമല്ലേ എന്നായിരുന്നു നിവിന്റെ ചോദ്യം. ഇതിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് വന്‍ കരഘോഷമാണ് ലഭിച്ചത്. ഇതിന് ശേഷം പാടാന്‍ പറഞ്ഞ ആരാധികയെ സ്റ്റേജില്‍ വിളിച്ച നിവിന്‍ പോളി ഒരു റോസാപ്പൂ സമ്മാനമായി നല്‍കുകയും ഫോട്ടോയെടുക്കുകയും ചെയ്തു.
Published by:user_57
First published: