HOME » NEWS » Film » MOVIES KARTHIK RAMAKRISHNAN STARRING BANNERGHATTA MOVIE TO BE OUT IN FOUR LANGUAGES

'ഷിബു'വിലെ കാർത്തിക് രാമകൃഷ്ണൻ നായകനാവുന്നു; 'ബനേർഘട്ട' നാല് ഭാഷകളിൽ

Karthik Ramakrishnan starring Bannerghatta movie to be out in four languages | ത്രില്ലര്‍ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈമിൽ ജൂൺ അവസാനത്തോടെ റിലീസ് ചെയ്യും

News18 Malayalam | news18-malayalam
Updated: June 7, 2021, 6:50 PM IST
'ഷിബു'വിലെ കാർത്തിക് രാമകൃഷ്ണൻ നായകനാവുന്നു; 'ബനേർഘട്ട' നാല് ഭാഷകളിൽ
'ബനേർഘട്ട'
  • Share this:
'ഷിബു' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണൻ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് 'ബനേർഘട്ട'. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു നാരായണനാണ്. ത്രില്ലര്‍ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈമിൽ ജൂൺ അവസാനത്തോടെയാണ് റിലീസിനൊരുങ്ങുന്നത്.

ദൃശ്യം2, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമസോണിൽ നേരിട്ട് റിലീസാവുന്ന മൂന്നാമത്തെ മലയാളം ചിത്രമാണ് 'ബനേർഘട്ട'. കാർത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനിൽ, അനൂപ് എ. എസ്., ആശ മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. മാംപ്ര ഫൗണ്ടേഷന്‍റെ സഹകരണത്തോടെ കോപ്പി റെെറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ സംഭാഷണം അര്‍ജുന്‍ പ്രഭാകരൻ, ഗോകുല്‍ രാമകൃഷ്ണൻ എന്നിവര്‍ ചേര്‍ന്നാണ്.

ഒരു ഡ്രൈവർ, അയാൾക്ക് പല സമയങ്ങളിൽ പലയോളുകളോടായി പറയേണ്ടി വരുന്ന കള്ളങ്ങൾ, അയാൾ പോലുമറിയാതെ ചെന്നുപെടുന്ന സംഭവങ്ങൾ, ഇവയൊക്കെയാണ് സിനിമ പറയുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ബിനു കൈകാര്യം ചെയ്യുന്നു. എഡിറ്റര്‍ - പരീക്ഷിത്ത്, കല- വിഷ്ണു രാജ്, മേക്കപ്പ്- ജാഫർ, വസ്ത്രാലങ്കാരം- ലസിത പ്രദീപ്, സംഗീതം- റീജോ ചക്കാലയ്ക്കൽ, പ്രൊജക്റ്റ് ഡിസെെനര്‍- വിനോദ് മണി, പരസ്യകല- കൃഷ്ണപ്രസാദ് കെ. വി., അസ്സോ: ഡയറക്ടര്‍- അഖില്‍ ആനന്ദ്, അസ്സോ: ക്യാമറമാന്‍- അഖില്‍ കോട്ടയം, ടൈറ്റിൽ - റിയാസ് വൈറ്റ് മാർക്കർ, സ്റ്റില്‍സ്- ഫ്രാങ്കോ ഫ്രാന്‍സിസ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാര്‍ത്താ പ്രചരണം- പി. ശിവപ്രസാദ്.

Summary: New movie 'Bannerghatta' will be released in four languages including Malayalam. Karthik Ramakrishnan will play the male lead in the movie

Also read: ഉണ്ണി മുകുന്ദനെ കണ്ടു; ഭിന്നശേഷിക്കാരനായ മിഥുൻലാൽ സിനിമയിൽ മുഖം കാണിച്ചു

മിഥുൻ പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി കേൾക്കണം. അപ്പോൾ മാത്രമേ അതിലടങ്ങിയിട്ടുള്ള സന്തോഷം മനസ്സിലാക്കിയെടുക്കാൻ സാധിക്കൂ. സിനിമയെന്നാൽ ജീവനാണ് ഈ കണ്ണൂർകാരന്. കോട്ടയത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയിട്ടുണ്ട് മിഥുൻ. അവിടെ നിന്നും ലഭിച്ച ഒരു ചിത്രം ചില്ലിട്ട് വച്ചിട്ടുമുണ്ട്. അതിൽ മിഥുനിനെ ചേർത്തുപിടിച്ചിരിക്കുകയാണ് പ്രിയ നടൻ ഉണ്ണി മുകുന്ദൻ.

കൂട്ടുകാർക്കൊപ്പമാണ് പോയത്. പക്ഷെ മടങ്ങുന്നതിനും മുൻപ് ആ ചിത്രം മാത്രമല്ല, അന്ന് ചിത്രീകരണം നടന്നിരുന്ന 'മേപ്പടിയാൻ' എന്ന സിനിമയിൽ മുഖംകാണിക്കാനും അവസരം ലഭിച്ചു.

സിനിമയിലെ വേഷമൊന്നുമല്ല, ക്യാമറയിൽ ചെറുതായൊന്ന്‌ മുഖംകാണിച്ചു എന്ന് മിഥുൻ. സിനിമയിൽ തന്റെ മുഖവും തെളിയും എന്ന സന്തോഷത്തിലാണ് മിഥുൻ ഇപ്പോഴുള്ളത്. ഭിന്നശേഷിക്കാരനായ മിഥുൻ ഒരു വ്ലോഗിൽ നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ പ്രേമവും സിനിമയിൽ ചെറുതായെങ്കിലും ഒരു ഭാഗമാവാൻ കഴിഞ്ഞ കാര്യവും വെളിപ്പെടുത്തിയത്.
Published by: user_57
First published: June 7, 2021, 6:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories