• HOME
  • »
  • NEWS
  • »
  • film
  • »
  • കാർത്തിക് സുബ്ബരാജിന്റെ പടത്തിൽ ധനുഷ് നായകൻ, നായിക ഐശ്വര്യ ലക്ഷ്മി

കാർത്തിക് സുബ്ബരാജിന്റെ പടത്തിൽ ധനുഷ് നായകൻ, നായിക ഐശ്വര്യ ലക്ഷ്മി

Karthik Subbaraj movie has Dhanush and Aishwarya Lekshmi in lead roles | ഐശ്വര്യയുടെ ആദ്യ തമിഴ് ചിത്രമാണിത്

ഐശ്വര്യ ലക്ഷ്മി, ധനുഷ്

ഐശ്വര്യ ലക്ഷ്മി, ധനുഷ്

  • Share this:
    പേട്ടയിൽ രജനികാന്തിനെ സംവിധാനം ചെയ്ത കാർത്തിക് സുബ്ബരാജിന്റെ അടുത്ത പടം ധനുഷിനൊപ്പം. നായികയായി മലയാളി താരം ഐശ്വര്യ ലക്ഷ്മി ഉണ്ടാവും. ഐശ്വര്യയുടെ ആദ്യ തമിഴ് ചിത്രമാണിത്. YNOT സ്റ്റുഡിയോസ്, റിലയൻസ് എന്റർടൈൻമെന്റ് നിന്നവർ ചേർന്നവതരിപ്പിക്കുന്ന ചിത്രം എസ്. ശശികാന്ത്, ചക്രവർത്തി രാമചന്ദ്ര എന്നിവർ ചേർന്ന് നിർമ്മിക്കും. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. സംഗീതം സന്തോഷ് നാരായണൻ, ക്യാമറ ശ്രേയസ് കൃഷ്ണ.

    ഗ്യാങ്സ്റ്റർ-ത്രില്ലെർ ചിത്രം പൂർണ്ണമായും യു.കെ.യിൽ ചിത്രീകരിക്കും. ഓഗസ്റ്റ് മാസം ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ ആണ് ഐശ്വര്യയുടെ അടുത്ത മലയാള ചിത്രം.

    First published: