ശ്രീനാഥ് ഭാസി (Sreenath Bhasi) നായകനായി അഭിലാഷ് എസ്. കുമാര്‍ സംവിധാനം ചെയ്യുന്ന 'ചട്ടമ്പി' (Chattambi) എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് പോസ്റ്റർ റിലീസ് ചെയ്തത്. ഡോണ്‍ പാലത്തറ കഥയും മൂലതിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദര്‍, മൈഥിലി ബാലചന്ദ്രന്‍, ആസിഫ് യോഗി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അലക്സ് ജോസഫ് ആണ്.
ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോന്റെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മിക്കുന്നത്. സിറാജ്, സന്ദീപ്, ഷാനില്‍, ജെസ്ന ഹാഷിം എന്നിവര്‍ സഹ നിര്‍മാതാക്കളാണ്. സിനിമയുടെ ചിത്രീകരണം തേക്കടിയില്‍ പൂര്‍ത്തിയായി.
എഡിറ്റര്‍- ജോയല്‍ കവി, മ്യൂസിക്- ശേഖര്‍ മേനോന്‍, കോസ്റ്റ്യൂം - മഷര്‍ ഹംസ, ആര്‍ട്ട് ഡയറക്ഷന്‍- സെബിന്‍ തോസ്, പി.ആർ.ഒ.- ആതിര ദിൽജിത്ത്.
Also read: 14 ജില്ലകളില്‍ 75ഓളം സ്ഥലങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനം; വേറിട്ട വിജയാഘോഷവുമായി ദുല്‍ഖര്‍ സല്‍മാന്‍ ഫാന്സ്കുറുപ്പിന്റെ വിജയം വേറിട്ട രീതിയില്‍ ആഘോഷിക്കുവാന്‍ ഒരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ്. കേരളത്തിലെ പതിനാല് ജില്ലകളിലും എഴുപത്തഞ്ചോളം സ്ഥലങ്ങളില്‍ ഒരേ ദിവസം ഒരേ സമയം ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുവാനാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് തീരുമാനിച്ചിരിക്കുന്നത്. അന്‍പത് ശതമാനം പ്രവേശനാനുമതി മാത്രമുള്ളപ്പോഴും കഴിഞ്ഞ ദിവസം 75 കോടിയെന്ന അസുലഭ നേട്ടം കുറുപ്പ് കൈവരിച്ചിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പ് ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിത്തീര്‍ന്നിരിക്കുകയാണ് കുറുപ്പ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയെറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോള്‍ വിജയം കുറിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.