നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കേരളപ്പിറവി ദിനത്തിൽ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ 'കരുണ'

  കേരളപ്പിറവി ദിനത്തിൽ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ 'കരുണ'

  Karuna music night to be held on Kerala Piravi Day | പരിപാടി കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും

  കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പത്രസമ്മേളനത്തിൽ നിന്നും (ഫയൽ ചിത്രം)

  കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പത്രസമ്മേളനത്തിൽ നിന്നും (ഫയൽ ചിത്രം)

  • Share this:
   കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ആദ്യ സംഗീത നിശ, 'കരുണ', നവംബർ ഒന്നിന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കേരളം കണ്ടതിൽ വച്ചേറ്റവും വലിയ സംഗീത പരിപാടിയുടെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

   സ്വതന്ത്ര സംഗീതം സൃഷ്ടിക്കുവാനും, അംഗീകരിക്കുവാനും, പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിട്ട് തുടങ്ങിയ ഒരു സംഘടനയാണ് കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ (കെഎംഫ്). മലയാളി സംഗീതജ്ഞർക്കൊപ്പം, ദേശീയ അന്തർ ദേശീയ തലങ്ങളിൽ പ്രശസ്തരായ നിരവധി സംഗീതജ്ഞർ ഈ പരിപാടിയുടെ ഭാഗമാകും.

   കെഎംഫ് ന്റെ സുപ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് 2020 മുതൽ അന്തർദേശീയ നിലവാരമുള്ള ഒരു മ്യൂസിക് ഫെസ്റ്റിവൽ വർഷാവർഷം സംഘടിപ്പിക്കുക എന്നതായിരിക്കും. എല്ലാ അതിർവരമ്പുകൾക്കും അതീതമായി സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു പ്രവർത്തന രീതിയാണ് കെഎംഫ് ലക്ഷ്യമിടുന്നത്. സംഗീത പഠനം സാധ്യമാക്കാൻ ഒരു അക്കാഡമിക് റിസർച്ച് വിഭാഗവും കെഎംഫ് വിഭാവന ചെയ്യുന്നുണ്ട്.

   സംഗീതജ്ഞരെയും, സമൂഹത്തിലെ നാനാ തുറകളിലെ വ്യക്തിത്വങ്ങളെയും, ഗവണ്മെന്റ് സ്ഥാപനങ്ങളെയും ചേർത്ത് നിർത്തി നടത്താൻ ഇരിക്കുന്ന കരുണയിലെ വരുമാനം ബഹുമാനപ്പെട്ട കേരളം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കെഎംഫ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

   ബിജി ബാൽ, ഷഹബാസ് അമൻ, ആഷിഖ് അബു, സയനോര ഫിലിപ്പ്, തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.

   ടിക്കറ്റ് www.ticketcollector.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

   First published: