അവതാർ 2 ചിത്രീകരണത്തിനിടയിൽ പുതിയ റെക്കോർഡിന് ഉടമയായി ഹോളിവുഡ് സൂപ്പർതാരം കേറ്റ് വിൻസ്ലെറ്റ്. ‘അവതാർ: വേ ഓഫ് വാട്ടർ’ ചിത്രീകരണത്തിനിടയിൽ 7 മിനുട്ട് 15 സെക്കന്റ് ശ്വാസമടക്കി പിടിച്ചാണ് കേറ്റ് റെക്കോർഡ് തിരുത്തിയത്. ഹോളിവുഡ് താരം ടോം ക്രൂസിന്റെ റെക്കോർഡാണ് കേറ്റ് മറികടന്നത്. ഒരു ശരാശരി മനുഷ്യന് ശ്വാസം അടക്കിപിടിച്ചുവെക്കാൻ കഴിയുന്ന സമയം ഒന്നോ രണ്ടോ മിനുട്ടാണ്. ആ സ്ഥാനത്താണ് 47 കാരിയായ 7 മിനുട്ടിൽ കൂടുതൽ ശ്വാസം പിടിച്ചുവെച്ചത്.
Also Read- മുതിർന്ന നടി വീണ കപൂറിനെ വസ്തുതർക്കത്തിന്റെ പേരിൽ മകൻ കൊലപ്പെടുത്തി
അവതാർ: വേ ഓഫ് വാട്ടറിൽ റോണാൽ എന്ന കഥാപാത്രത്തെയാണ് കേറ്റ് അവതരിപ്പിക്കുന്നത്. ഇതിനു വേണ്ടിയാണ് വെള്ളത്തിനടിയിൽ ശ്വാസം അടക്കിപ്പിടിച്ച് താരം അഭിനയിച്ചത്. മിഷൻ ഇംപോസിബിൾ: റഫ് നാഷൻ എന്ന ചിത്രത്തിനു വേണ്ടി ടോം ക്രൂസ് 6 മിനുട്ട് ശ്വാസംപിടിച്ചുവെച്ചിരുന്നു. ഈ റെക്കോർഡാണ് കേറ്റ് മറികടന്നത്.
ജെയിംസ് കാമറൂണിന്റെ വിഖ്യാതമായ ടൈറ്റാനിക് എന്ന ചിത്രത്തിനു ശേഷം കേറ്റും സംവിധായകനും ഒന്നിക്കുന്ന ചിത്രമാണ് അവതാർ. സോ സൽദാന, സാം വെർത്തിംഗ്ടൺ, സ്റ്റീഫൻ ലാങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഡിസംബർ 16 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.