നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കായംകുളം കൊച്ചുണ്ണിക്ക്‌ റെക്കോർഡ്

  കായംകുളം കൊച്ചുണ്ണിക്ക്‌ റെക്കോർഡ്

  • Share this:
   കായംകുളം കൊച്ചുണ്ണി ജൈത്രയാത്ര തുടരുകയാണ്. ഏറ്റവും ഒടുവിലായി നേടിയത് മറ്റു ചിത്രങ്ങളെ അപേക്ഷിച്ചൊരു റെക്കോർഡാണ്. ഏറ്റവും ദൈർഘ്യമേറിയ മൂവി സ്ക്രീനിങ്ങിനുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് പുരസ്‌കാരം കായംകുളം കൊച്ചുണ്ണിക്ക് സ്വന്തം. ചിത്രത്തിന്റെ നിർമാതാക്കളായ ശ്രീ ഗോകുലം മൂവീസ് കാർണിവൽ സിനിമാസിനോട് ചേർന്ന് ഒക്ടോബർ 11 രാവിലെ ആറു മണി മുതൽ ഒക്ടോബർ 12 രാവിലെ ആറു മണി വരെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 19 ലൊക്കേഷനുകളിൽ 52 സ്ക്രീനുകളിലായി നടത്തിയ 24 മണിക്കൂർ മാരത്തോൺ പ്രദർശനമാണ് കായംകുളം കൊച്ചുണ്ണിയെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയത്.   നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണി ഇതുവരെയായി ബോക്സ് ഓഫീസ് കളക്ഷൻ ഇനത്തിൽ മാത്രം നേടിയിരിക്കുന്നത് 80 കോടി രൂപയെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 45 കോടി മുതൽമുടക്കിൽ പുറത്തിറങ്ങിയ ചിത്രമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി. നായകൻ നിവിൻ പോളിയും, ഇത്തിക്കര പക്കിയായി വേഷമിട്ട മോഹൻലാലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

   ബാഹുബലിയുടെ റെക്കോർഡ് ഭേദിച്ചാണ് ആദ്യ ദിനം കൊച്ചുണ്ണി തിയേറ്ററുകളിലെത്തിയത്. ബാഹുബലി 2, 1370 ഷോകളുമായി ആദ്യ ദിനം കേരളത്തിൽ എത്തിയപ്പോൾ, 1600ൽ പരം ഷോ കൊച്ചുണ്ണി നേടിയിരുന്നു. വെളുപ്പിന് ആറു മണിക്കാണ് ചിത്രം ആദ്യം തിയേറ്ററിലെത്തിയത്. ഇത് ഭേദിക്കാൻ മോഹൻലാലിൻറെ ഒടിയൻ വെളുപ്പിന് 3 മണിക്ക് തിയേറ്ററുകളിൽ എത്തുമെന്ന് വാർത്തയുണ്ട്. ഒക്ടോബർ 11നായിരുന്നു കൊച്ചുണ്ണി റിലീസായത്.

   First published:
   )}