• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

നിവിൻ പോളിയെ കൊച്ചുണ്ണി രക്ഷിക്കുമോ? ട്രെയിലർ പുറത്ത്


Updated: July 9, 2018, 10:14 PM IST
നിവിൻ പോളിയെ കൊച്ചുണ്ണി രക്ഷിക്കുമോ? ട്രെയിലർ പുറത്ത്

Updated: July 9, 2018, 10:14 PM IST
തുടർച്ചയായി നാലു സിനിമകൾ പരാജയപ്പെട്ട് പ്രതിസന്ധിയിൽനിൽക്കുന്ന നിവിൻ പോളിയെ കായംകുളം കൊച്ചുണ്ണി തുണയ്ക്കുമോ? ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ആകർഷകമായ ശബ്ദവിന്യാസങ്ങളുമായി കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലർ പുറത്തിറങ്ങി. നിവിൻ പോളിയുടെ വ്യത്യസ്ത ഗെറ്റപ്പുകളും തികവേറിയ ദൃശ്യഭംഗിയും ഏറെ ശ്രദ്ധേയമാണ്. ചിത്രത്തിൽ നിവിൻ പോളിയാണ് കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ ഇത്തിക്കര പക്കിയായി വേഷമിടുന്ന മോഹൻലാലിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലർ പുറത്തുവിട്ടത്. പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ആവേശകരമായ പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം ആയിരകണക്കിന് ആളുകളാണ് ട്രെയിലർ കണ്ടത്. ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത് നിവിൻപോളിയുടെ കൊച്ചുണ്ണിയാണെങ്കിലും ഇത്തിക്കരപക്കിയായ മോഹൻലാലിന്‍റെ മാസ് എൻട്രി ട്രെയിലറിന്‍റെ അവസാന രംഗത്താണ്.


കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽനിന്ന് കണ്ടെടുത്ത കായംകുളം കൊച്ചുണ്ണിയെന്ന നന്മനിറഞ്ഞ കള്ളന്‍റെ ജീവിതകഥയാണ് സിനിമ പറയുന്നത്. സാമൂഹികപരിഷ്ക്കർത്താവും സ്ഥിതിസമത്വവാദിയുമൊക്കെയായാണ് കായംകുളം കൊച്ചുണ്ണിയെ സിനിമ വരച്ചുകാട്ടുന്നത്.

റോഷൻ ആന്ധ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡിയായ ബോബി-സഞ്ജയ് കൂട്ടുകെട്ട് ആണ്. ശ്രീഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 45 കോടി മുടക്കി നിർമ്മിച്ച ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ കായംകുളവും ശ്രീലങ്കയുമാണ്. ചിത്രത്തിന് സെറ്റിടാൻ മാത്രം 12 കോടി രൂപയോളമാണ് ചെലവിട്ടത്. മോഹൻലാൽ, നിവിൻ പോളി എന്നിവർക്ക് പുറമെ പ്രിയ ആനന്ദ്, ബാബു ആന്‍റണി, കന്നഡ താരം പ്രിയങ്ക, സണ്ണി വെയ്ൻ, സുധീരർ കരമന, സുനിൽ സുഗധ എന്നിവരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ട്രെയിലർ കാണാം...

Loading...



ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാൻ ആണ് കൊച്ചുണ്ണിയുടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ബാഹുബലിയുടെ പ്രൊഡക്‌ഷൻ കോ-ഓർഡിനേറ്റ് ചെയ്ത ‘ഫയർ ഫ്ലൈ’ ആകും കൊച്ചുണ്ണിയുടെയും നിർമാണ ഏകോപനം. ഗോപി സുന്ദറാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണു കൊച്ചുണ്ണിക്കും ശബ്ദം തയ്യാറാക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.
First published: July 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626