• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇറങ്ങുംമുമ്പ് തന്നെ കോടികൾ കൊയ്ത് കൊച്ചുണ്ണി

news18
Updated: August 3, 2018, 4:31 PM IST
ഇറങ്ങുംമുമ്പ് തന്നെ കോടികൾ കൊയ്ത് കൊച്ചുണ്ണി
news18
Updated: August 3, 2018, 4:31 PM IST
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമാണ് നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണി. ഇറങ്ങുംമുമ്പ് തന്നെ ചരിത്രമായിരിക്കുകയാണ് ചിത്രം. നാൽപ്പത് കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രം ഇതിനോടകം 25 കോടി സ്വന്തമാക്കിയിരിക്കുകയാണെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റ്സ്, തിയറ്റർ അവകാശം, ഡബ്ബിംഗ് റൈറ്റ്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നാണ് ചിത്രം കോടികൾ സ്വന്തമാക്കിയിരിക്കുന്നത്. നിർമാണത്തിന്റെ പകുതിയിലധികം വരുമാനം ചിത്രം ഇതിനോടകം സ്വന്തമാക്കിയെന്നാണ് വിവരങ്ങൾ. സിനിമയുടെ ആഗോള ഡിജിറ്റൽ അവകാശം ഇറോസ് ഇൻറർ നാഷണലാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഓഗസ്റ്റിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. നിവിൻ പോളി, പ്രിയ ആനന്ദ്, സണ്ണി വെയ്ൻ ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ മോഹൻലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോബി സഞ്ജയ് ടീം തിരക്കഥ എഴുതിയ ചിത്രം റോഷൻ ആൻഡ്രൂസാണ് സംവിധാനം ചെയ്യുന്നത്. ഗോകുലം പ്രൊഡക്ഷൻസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
First published: August 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍