• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പച്ചമലയാളം പറഞ്ഞ് കായംകുളം കൊച്ചുണ്ണി

news18
Updated: August 5, 2018, 11:33 AM IST
പച്ചമലയാളം പറഞ്ഞ് കായംകുളം കൊച്ചുണ്ണി
news18
Updated: August 5, 2018, 11:33 AM IST
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കുകയാണ്. 19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൊച്ചുണ്ണി എന്ന നാട്ടുകാരുടെ പ്രിയങ്കരനായ കള്ളന്റെ കഥയാണ് ചിത്രം പറയുന്നത്.

19ാം നൂറ്റാണ്ടിലെ കഥാപാത്രം അപ്പോൾ പഴയ മലയാളമാകില്ലേ സംസാരിക്കുന്നതെന്നാണ് പലരുടെയും സംശയം. എന്നാൽ അല്ലെന്നാണ് കൊച്ചുണ്ണിയായെത്തുന്ന നിവിൻ പോളി പറയുന്നത്.

ആദ്യം സംഭാഷണം എഴുതിയിരുന്നത് പഴയ മലയാള ഭാഷയിൽ തന്നെയായിരുന്നുവെന്ന് നിവിൻ പോളി പറയുന്നു. എന്നാൽ പല വാക്കുകളും ഇപ്പോഴത്തെ കാഴ്ചക്കാർക്ക് മനസിലാവുന്നതല്ലെന്നും അതിനാൽ പിന്നീട് എല്ലാവർക്കും മനസിലാകുന്ന ഭാഷ സ്വീകരിച്ചുവെന്നും നിവിൻ പറയുന്നു.

എന്നാൽ ചിത്രത്തിലെ കഥാപാത്രങ്ങൾ 19ാം നൂറ്റാണ്ടിലെ ചില വാക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും അത് ചിത്രത്തിന് ആ കാലത്തിന്റെ ടച്ച് നൽകുന്നുവെന്നും നിവിൻ പോളി.

മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷൻ ആൻട്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊച്ചുണ്ണിയുടെ ഗുരു ഇത്തിക്കരപ്പക്കിയായി മോഹൻലാലും എത്തുന്നുണ്ട്.
First published: August 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍