ഇന്റർഫേസ് /വാർത്ത /Film / Gentleman 2 | കെ.ടി. കുഞ്ഞുമോൻ നിർമ്മിക്കുന്ന ജന്റിൽമാൻ 2ന് കീരവാണിയുടെ സംഗീതം

Gentleman 2 | കെ.ടി. കുഞ്ഞുമോൻ നിർമ്മിക്കുന്ന ജന്റിൽമാൻ 2ന് കീരവാണിയുടെ സംഗീതം

സംഗീതജ്ഞൻ കീരവാണിയും നിർമ്മാതാവ് കുഞ്ഞുമോനും

സംഗീതജ്ഞൻ കീരവാണിയും നിർമ്മാതാവ് കുഞ്ഞുമോനും

'സൂര്യൻ', 'ജെൻ്റിൽമാൻ', 'കാതലൻ', 'കാതൽദേശം', 'രക്ഷകൻ' തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകളുടെ നിർമ്മാതാവാണ് കുഞ്ഞുമോൻ

  • Share this:

മലയാളി നിർമ്മാതാവ് 'ജെൻ്റിൽമാൻ' കെ.ടി. കുഞ്ഞുമോന് മുഖവുരയുടെ ആവശ്യമില്ല. 'സൂര്യൻ', 'ജെൻ്റിൽമാൻ', 'കാതലൻ', 'കാതൽദേശം', 'രക്ഷകൻ' തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകൾ നിർമ്മിച്ച് പവിത്രൻ, ഷങ്കർ, സെന്തമിഴൻ എന്നീ സംവിധായകരെയും നഗ്മ, സുസ്മിതാ സെൻ, തബു ഉൾപ്പെടെയുള്ള നായികമാരെയും ഒട്ടനവധി കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും ഇന്ത്യൻ സിനിമക്ക് സമ്മാനിച്ച കുഞ്ഞുമോൻ, ജെൻ്റിൽമാൻ 2 എന്ന ബ്രഹ്മാണ്ഡ ചിത്രുവുമായി ശക്തമായ രണ്ടാം വരവിനുള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ കുഞ്ഞുമോൻ്റെ വക ഒരു അറിയിപ്പ് ഉണ്ടായിരുന്നു. തൻ്റെ പുതിയ സിനിമയായ ജെൻ്റിൽമാൻ2 വിൻ്റെ ലെജൻഡ് സംഗീത സംവിധായകൻ ആരായിരിക്കും? കൃത്യമായ ഉത്തരം ആദ്യം പ്രവചിക്കുന്ന മൂന്നു പേർക്ക് സ്വർണ്ണനാണയം സമ്മാനം എന്നായിരുന്നു അറിയിപ്പ്. ലക്ഷക്കണക്കിന് ആളുകളാണത്രെ മത്സരത്തിൽ പങ്കെടുത്തത്.

തൊട്ടടുത്ത ദിവസം പ്രവചനങ്ങളെ അട്ടിമറിച്ചു കൊണ്ട് ആരും പ്രതീക്ഷിക്കാത്ത ഉത്തരമായിരുന്നു കുഞ്ഞുമോൻ്റെ പ്രഖ്യാപനം. ഇന്ത്യൻ സിനിമയുടെ വർത്തമാനകാല സംഗീത ഇതിഹാസം മഹധീര, ബാഹുബലി തുടങ്ങിയ സിനിമകൾക്ക് സംഗീതം നൽകിയ എം.എം. കീരവാണിയുടെ പേരാണ് അദേഹം പ്രഖ്യാപിച്ചത്. ഇത് ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ അത്ഭുതത്തിലാഴ്ത്തിയിരിക്കയാണ്.

ഇനിയും ജെൻ്റിൽമാൻ2 വിനെ കുറിച്ചുള്ള വരാനിരിക്കുന്ന അറിയിപ്പുകളും ഇതു പോലുള്ള വിസ്മയങ്ങളായിരിക്കും എന്നാണ് നിർമ്മത്തുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. നായകൻ, നായിക, സംവിധായകൻ മറ്റു സാങ്കേതിക വിദഗ്ധർ എന്നിവരെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും ആരാധാകരും സിനിമാ ലോകവും ഒരുപോലെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രോജക്ട് ഓൺ ആവേണ്ടി ഇരുന്നതാണെങ്കിലും ബ്രമാണ്ഡ ക്യാൻവാസിൽ ചിത്രീകരണം നടത്തേണ്ടത് കൊണ്ടും കോവിഡ് നിയന്ത്രണങ്ങളിൽ അയവു വരുന്നത് കാത്തിരിക്കായായിരുന്നൂവത്രെ.

Also read: പൃഥ്വിരാജ് പൊലീസ് വേഷം കൊണ്ട് നിര്‍മാതാവിനെ കുപ്പിയിലിറക്കിയതെങ്ങിനെ? വീഡിയോ

ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയ ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ (Mohanlal) നായകനാക്കി പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി (Bro Daddy). ഇപ്പോഴിതാ ചിത്രത്തിന്റെ രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബ്രോ ഡാഡി ടീം.

'ബ്രോ ഡാഡി'യില്‍ എസ്.ഐ ആന്റണി എന്ന കഥാപാത്രമായാണ് ആന്റണി പെരുമ്പാവൂര്‍ എത്തുന്നത്. എങ്ങനെയാണ് ആന്റണി പെരുമ്പാവൂരിനെ എസ് ഐ ആന്റണിയാക്കിയത് എന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

'എസ് ഐ ആന്റണി ജോസഫ്, ഇത് കലക്കും. ഞങ്ങള്‍ക്ക് കാത്തിരിക്കാന്‍ വയ്യ, നിങ്ങള്‍ക്കോ?' എന്ന ക്യാപ്ക്ഷനോടെയാണ് ഹോട്ട്സ്റ്റാര്‍ യൂട്യൂബില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാവും ബ്രോഡാഡി എന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയും പ്രകടനം ഇതിനോടകം ആരാധകരും പ്രേക്ഷക സമൂഹവും ഏറ്റെടുത്തു കഴിഞ്ഞു. മലയാളികള്‍ കാണാന്‍ ആഗ്രഹിച്ച ലാലേട്ടന്‍ എന്നാണ് പലരും ട്രെയ്ലറിനെ കുറിച്ച് പറയുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

First published:

Tags: M.M. Keeravani