നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അജയ് ദേവ്ഗണിന്റെ നായികയായി കീർത്തി സുരേഷ് ബോളിവുഡിൽ

  അജയ് ദേവ്ഗണിന്റെ നായികയായി കീർത്തി സുരേഷ് ബോളിവുഡിൽ

  'മഹാനടി'യിലൂടെ കീർത്തിയുടെ കരിയർ മാറിമറിയുകയായിരുന്നു

  കീർത്തി സുരേഷ്, അജയ് ദേവ്ഗൺ

  കീർത്തി സുരേഷ്, അജയ് ദേവ്ഗൺ

  • Share this:
   അന്യഭാഷകൾ റാഞ്ചി കൊണ്ട് പോകുന്ന മലയാളി നായികമാരുടെ എണ്ണം എക്കാലവും കൂടുതലായിരുന്നു. അക്കൂട്ടത്തിൽ ഇതാ കീർത്തി സുരേഷും. മറ്റു തെന്നിന്ത്യൻ ഭാഷകളിൽ മുഖം കാണിച്ച കീർത്തി ഇനി ബോളിവുഡിൽ തിളങ്ങും. ആദ്യ ചിത്രത്തിൽ നായകൻ അജയ് ദേവ്ഗൺ ആണ്. ബഡായി ഹോ സംവിധാനം ചെയ്ത അമിത് ശർമയുടെ ചത്രമാണിത്. ബോണി കപൂർ, ആകാശ് ചാവ്‌ല, അരുണാവാ ജോയ് സെൻഗുപ്ത എന്നിവർ ചേർന്ന് നിർമ്മിക്കും.

   Also read: വോട്ടര്‍മാരെ ബോധവത്കരിക്കണമെന്ന് മോദി; അംഗീകാരമായി കരുതി ഏറ്റെടുക്കുന്നെന്ന് മോഹന്‍ലാല്‍

   മുൻകാല നടി സാവിത്രിയുടെ ജീവിതം വരച്ചു കാട്ടിയ 'മഹാനടി'യിലൂടെ കീർത്തിയുടെ കരിയർ മാറിമറിയുകയായിരുന്നു. മലയാളത്തിൽ കുറച്ചു നാളായി സജീവമല്ലെങ്കിലും മറ്റു തെന്നിന്ത്യൻ ഭാഷകളിൽ കീർത്തി സ്ഥിര സാന്നിധ്യമാണ്. മറ്റു ഭാഷകളിൽ വിജയ്, സൂര്യ, ധനുഷ്, പവൻ കല്യാൺ, വിക്രം എന്നിവരുടെ നായികയായി കീർത്തി വേഷമിട്ടിട്ടുണ്ട്. കീർത്തിയെ മലയാളത്തിൽ ഉടൻ തന്നെ കാണാനാവും. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ നായികമാരിലൊരാൾ കീർത്തിയാണ്.

   First published: