സംസ്ഥാന ബജറ്റിൽ സിനിമാ മേഖലയ്ക്ക് 17 കോടിയുടെ വകയിരുത്തൽ. കോവിഡ് പ്രതിസന്ധിക്കു ശേഷം സിനിമാ മേഖല വിജയചിത്രങ്ങളുടെ തിയേറ്റർ റിലീസുമായി സജീവമായ വർഷമായിരുന്നു 2022. അതിനു ശേഷം പ്രഖ്യാപിക്കുന്ന ബജറ്റ് എന്ന സവിശേഷതയുമുണ്ട്. KSFDCയുടെ കീഴിലെ തിയേറ്ററുകളുടെ ആധുനികവത്ക്കരണം, ഒ.ടി.ടി. പ്ലാറ്റ്‌ഫോം നിർമാണം, സിനിമാ നിർമാണം എന്നിവയ്ക്കായാണ് വകയിരുത്തൽ. സിനിമ തിയേറ്ററുകളെ ബന്ധിപ്പിക്കുന്ന ആപ്പും ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
പോയവർഷത്തെ ബജറ്റ്
2022ലെ ബജറ്റ് പ്രഖ്യാപനമായ ചലച്ചിത്ര മ്യൂസിയം ഇനിയും തുറക്കാനുള്ള കാത്തിരിപ്പിലാണ് സിനിമാ മേഖല. കൊച്ചിയിൽ ഒരു സിനിമാ മ്യൂസിയം പദ്ധതിയിടുന്നതായി അന്നത്തെ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ സൂചിപ്പിച്ചിരുന്നു.
ചലച്ചിത്രമേഖലയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്ന മ്യൂസിയം എന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. ഇതിനു പുറമെ സംസ്ഥാന ചലച്ചിത്ര വികസ കോർപറേഷന് 16 കോടി രൂപ സഹായവും, അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉൾപ്പെടെയുള്ള ചലച്ചിത്ര അക്കാദമി പ്രവർത്തനങ്ങൾക്കായി 12 കോടി രൂപയും ആയിരുന്നു 2022ലെ നീക്കിയിരിപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.