സിനിമ സെറ്റ് തകർത്ത സംഭവം: ഫിലിം പ്രൊഡ്യുസേഴ്സ്‌ അസോസിയേഷൻ പോലീസിൽ പരാതി നൽകി

Kerala Film Producers Association files police complaint against demolition of film set | 'ക്ഷേത്ര ഭരണസമിതിയുടെയും അനുവാദം വാങ്ങി, തുറന്ന മനസ്സോടെ സഹകരിച്ച ക്ഷേത്ര ഭരണസമിതിക്ക് വാടക നൽകിയുമാണ് പ്രസ്തുത സ്ഥലത്ത് സെറ്റ് നിർമ്മിച്ചത്' എന്ന് ചലച്ചിത്ര നിർമ്മാതാവ് ജി. സുരേഷ് കുമാർ

News18 Malayalam | news18-malayalam
Updated: May 25, 2020, 2:10 PM IST
സിനിമ സെറ്റ് തകർത്ത സംഭവം: ഫിലിം പ്രൊഡ്യുസേഴ്സ്‌ അസോസിയേഷൻ പോലീസിൽ പരാതി നൽകി
മിന്നൽ മുരളിയുടെ സെറ്റ്
  • Share this:
മിന്നൽ മുരളി സിനിമക്കായി 80 ലക്ഷം ചിലവിട്ട് നിർമ്മിച്ച സെറ്റ് തകർത്തതുമായി ബന്ധപ്പെട്ട് കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പോലീസിൽ പരാതി നൽകി. ഇതിനെതിരെ ശക്തമായ ഭാഷയിൽ അപലപിച്ചു കൊണ്ട് നിർമ്മാതാക്കളുടെ സംഘടനയുടെ മുൻ പ്രസിഡന്റ് ജി. സുരേഷ് കുമാർ ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു. പോസ്റ്റ് ചുവടെ:

ശ്രീമതി സോഫിയ പോൾ നിർമ്മിച്ച് , ശ്രീ ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ചിത്രീകരണം നടന്നുകൊണ്ടിരുന്ന ചിത്രമാണ് 'മിന്നൽ മുരളി'.

Also read: സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു

മിന്നൽ മുരളിക്ക് വേണ്ടി, ലക്ഷങ്ങൾ മുടക്കിയാണ്‌ കാലടി മണപ്പുറത്ത് നിർമ്മാതാവൊരു സെറ്റ് പൂർത്തിയാക്കിയത്‌. ചിത്രീകരണം ആരംഭിക്കുമ്പോഴേക്കും ലോകമെമ്പാടും, ഇന്ത്യയിലും കോവിഡ് 19 രോഗബാധ ഉണ്ടാവുകയും കേന്ദ്ര, കേരള സർക്കാരുകളുടെ നിർദ്ദേശ പ്രകാരം ഷൂട്ടിങ്ങ് താൽക്കാലികമായി നിർത്തി വെക്കുകയും ചെയ്‌തു.

ക്ഷേത്ര ഭരണസമിതിയുടെയും അനുവാദം വാങ്ങി, തുറന്ന മനസ്സോടെ സഹകരിച്ച ക്ഷേത്ര ഭരണസമിതിക്ക് വാടക നൽകിയുമാണ് പ്രസ്തുത സ്ഥലത്ത് സെറ്റ് നിർമ്മിച്ചത്.

Also read: മിന്നൽമുരളിയുടെ സ്വപ്നതുല്യമായ സെറ്റ്; എല്ലാം തകർന്നടിയാൻ നിമിഷങ്ങൾ മാത്രം

വൻ മുതൽമുടക്കോടെ പൂർത്തിയാക്കിയ ഈ സെറ്റ് ചില സാമൂഹിക വിരുദ്ധർ യാതൊരു കാരണവുമില്ലാതെ ഇന്നലെ രാത്രി പൊളിച്ചുകളഞ്ഞിരിക്കുകയാണ്.

നാടെങ്ങും മഹാമാരിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്ന സാഹചര്യത്തിലാണ്‌, അങ്ങേയറ്റം അപലപനീയമായ ഈ പ്രവർത്തി ഉണ്ടായിരിക്കുന്നത്‌. സിനിമാ ചിത്രീകരണത്തിനു ഏറ്റവും സുരക്ഷിതമായ ഇടം എന്ന കേരളത്തിന്റെ ഖ്യാതിക്കാണ്‌ ഇവിടെ ക്ഷതം പറ്റിയിരിക്കുന്നത്‌.

കോവിഡ്‌ എന്ന മഹാമാരി കാരണം കോടികൾ നഷ്ടമുണ്ടായവരിൽ ഒരാളാണ്‌ ഞങ്ങളുടെ അംഗമായ ശ്രീമതി. സോഫിയാ പോൾ. ഈ സംഭവത്തോടെ അവരുടെ നഷ്ടം ക്രമാതീതമായി വർദ്ധിക്കുകയും, അവർക്ക്‌ കനത്ത മാനസികാഘാതം ഉണ്ടാവുകയും ചെയ്തിരിക്കുന്നു.ഈ സാമൂഹിക വിരുദ്ധർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള ഫിലിം പ്രൊഡ്യുസേർസ്സ്‌ അസ്സോസിയേഷൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട് .

ഈ സംഭവത്തിൽ, കേരള ഫിലിം പ്രൊഡ്യുസേർസ്സ്‌ അസ്സോസിയേഷൻ ശക്തമായി പ്രതിഷേധിക്കുന്നു. എങ്ങനെ ഒന്ന് ഇനി ഒരിക്കലും ആവർത്തിച്ചുകൂടാ.

കേരളത്തിന്റെ ആഭ്യന്തര മന്ത്രികൂടിയായ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഈ വിഷയത്തിൽ നീതി നടപ്പിലാക്കുന്നതിനായി സത്വര നിയമനടപടികൾക്ക് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.First published: May 25, 2020, 2:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading