ഇനി പ്രിവ്യു കാണാൻ നിർമ്മാതാക്കൾക്ക് ചെന്നൈക്ക് വണ്ടി കയറേണ്ട. കൊച്ചിയിൽ ഒരുങ്ങുന്ന പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ പുത്തൻ ആസ്ഥാന മന്ദിരം ഈ സംവിധാനം കേരളത്തിൽ കൊണ്ട് വരികയാണ്. പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം ജൂലൈ 15ന് വൈകുന്നേരം അഞ്ചു മണിക്ക് നടൻ മധു നിർവ്വഹിക്കും. ചടങ്ങിൽ മുഖ്യാതിഥികളായി മോഹൻലാലും മമ്മൂട്ടിയും ഉണ്ടാവും. എറണാകുളം ജില്ലയിലെ പുല്ലേപ്പടിയിലാണ് അഞ്ചു നില മന്ദിരം ഒരുങ്ങുന്നത്. 14000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മന്ദിരത്തിന്റെ മുകൾ നിലയിലാണ് പ്രിവ്യു തിയേറ്റർ. ഡിജിറ്റൽ രീതിയിലെ തിയേറ്റർ പ്രദർശനത്തിനുള്ള മാസ്റ്ററിങ് സംവിധാനവും ഇവിടെ ഉണ്ടാവും.
പ്രിവ്യു സംവിധാനം വരുന്നതോടു കൂടി നിർമ്മാതാക്കൾക്കുള്ള ലാഭവും സംഘടനയുടെ വരുമാനവും വർധിക്കും. സ്ഥലവില ഉൾപ്പെടെ 10 കോടി രൂപയോളം ചെലവിട്ടാണ് നിർമ്മാണം. ഇതിന്റെ ഭാഗമായുള്ള ധന ശേഖരണാർത്ഥം സെപ്റ്റംബറിൽ അമ്മ സംഘടനയുമായി ചേർന്ന് ഒരു സ്റ്റേജ് ഷോ ഉണ്ടാവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AMMA, Kerala Film Producers Association, Malayalam cinema