സർക്കാരിന്റെ മൂന്നു കോടി WCCക്ക് മാത്രം സിനിമയെടുക്കാനല്ല, പിന്നെയോ?

മൂല ധനം എന്ന നിലയിലാവും സഹായധനം എത്തുക

news18india
Updated: February 9, 2019, 11:19 AM IST
സർക്കാരിന്റെ മൂന്നു കോടി WCCക്ക് മാത്രം സിനിമയെടുക്കാനല്ല, പിന്നെയോ?
മൂല ധനം എന്ന നിലയിലാവും സഹായധനം എത്തുക
  • News18 India
  • Last Updated: February 9, 2019, 11:19 AM IST IST
  • Share this:
സിനിമകളെ വളരെയധികം സ്നേഹിക്കുന്ന കേരളത്തിൽ, സ്വതന്ത്രമായി ഒരു വനിതാ സിനിമാ സംവിധായികയ്ക്കു കടന്നു വരാൻ കടമ്പകൾ ഏറെയാണ്. സാമ്പത്തികം തന്നെയാണ് മുഖ്യ പ്രശ്നം. അപ്പോഴാണ് കേരള സർക്കാർ വനിതാ സിനിമ സംവിധായകർക്ക് മൂന്നു കോടി രൂപ ധനസഹായം പ്രഖ്യാപിക്കുന്നത്. എന്നാൽ ഇത് WCC യിൽ മാത്രം ഒതുങ്ങില്ല. ഏതൊരു നവാഗത സംവിധായികയ്ക്കും അപേക്ഷിക്കാവുന്ന സ്കീമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. WCC പലവട്ടം മുൻകൈ എടുത്തതിന്റെ ഫലമായാണ് ഇങ്ങനെയൊരു അവസരം വനിതാ സിനിമാ പ്രവർത്തകർക്ക് മുൻപിൽ തുറന്നു കിട്ടിയത്.

പപ്പേട്ടന്റെ കഫെയിൽ ഗന്ധർവ്വനെത്തി, ഒരു കുളിർകാറ്റു പോലെ

"പുതുതായി വരുന്ന വനിതാ സിനിമ സംവിധായകർ നേരിടുന്ന, അനുകൂലമല്ലാത്ത സാഹചര്യങ്ങളെക്കുറിച്ച്‌ പലവട്ടം മുഖ്യമന്ത്രിയോടും, സർക്കാർ ഏജന്സികളോടുമുള്ള ചർച്ചകളിൽ WCC മുന്നോട്ടു വച്ചിട്ടുണ്ട്. നിരന്തര ശ്രമഫലമായാണ് ഇപ്പോൾ ഇത്തരമൊരു വകമാറ്റൽ ബഡ്ജറ്റിലെ അനുബന്ധ രേഖകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂല ധനം എന്ന നിലയിലാവും സഹായധനം എത്തുക. അവിടെ നിന്നും തുടങ്ങി, ശേഷിക്കുന്ന പണം കൂടി സംഭരിച്ചു സിനിമ നിർമ്മാണം പൂർത്തിയാക്കാൻ ഉള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ലക്‌ഷ്യം. വിജയകരമെങ്കിൽ, പദ്ധതി ആവർത്തിച്ചു കൂടുതൽ പേരിലേക്ക് ആനുകൂല്യം ലഭ്യമാക്കുക എന്നതാവും ഉദ്ദേശം. ഇപ്പോൾ ഇത് വളരെ പ്രാഥമിക രൂപത്തിൽ ആയിട്ടേ ഉള്ളൂ. ഇനി ചർച്ചകളും സമിതി രൂപീകരണവും നടക്കാനുണ്ട്." സംവിധായികയും WCC അംഗവുമായ വിധു വിൻസെന്റ് പറയുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് ധനകാര്യ മന്ത്രി തോമസ് ഐസക്, പദ്ധതിയെക്കുറിച്ചു വിശദീകരിക്കുന്നത്. "ഏതൊരു വനിതക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഇവരുടെ പ്രൊപോസൽ പരിശോധിക്കാൻ ഒരു സമിതിയുണ്ടാവും. ലോൺ പോലുള്ള പദ്ധതിയാവും ഇത്, എന്നാൽ പലിശ നിരക്ക് വളരെ കുറവുമായിരിക്കും," ഐസക് പറയുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍