• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യാത്രക്കാരുടെ ശ്രദ്ധക്ക്; റെയിൽവേ പോലീസ് നൽകുന്ന സന്ദേശം

news18india
Updated: January 12, 2019, 3:15 PM IST
യാത്രക്കാരുടെ ശ്രദ്ധക്ക്; റെയിൽവേ പോലീസ് നൽകുന്ന സന്ദേശം
news18india
Updated: January 12, 2019, 3:15 PM IST
ട്രെയിൻ യാത്രയിൽ അയാൾ തൻ്റെ സാമാനങ്ങൾ സീറ്റിനോട് ചേർന്ന് ഭദ്രമായി പൂട്ടി വയ്ക്കുന്നു. ഒറ്റ നോട്ടത്തിൽ മിടുക്കനായ ചെറുപ്പക്കാരൻ. അപ്പോഴാണ് അയാളുടെ തൊട്ടടുത്തൊരാൾ വരുന്നത്. സ്‌നേഹപൂർവമായ പെരുമാറ്റം. അധികം വൈകാതെ തൻ്റെ കയ്യിലെ ബിസ്കറ്റ് പൊതി തുറന്നു ഒരെണ്ണം അടുത്തിരിക്കുന്നയാളിനായി നീട്ടുന്നു. അയാൾ നിരസിക്കുന്നില്ല. പിന്നെ കയ്യിലുള്ള ലഘുപാനീയം കൂടി നൽകുന്നു. അവർ ഒന്നിച്ച്‌ സംസാരിച്ചു നിൽക്കുന്നു. പക്ഷെ അവിചാരിതമായി പലതും സംഭവിക്കുന്നു.



ട്രെയിൻ യാത്രക്കിടയിൽ പലപ്പോഴും, പല തവണ താക്കീതു നൽകിയിട്ടും, അതാവർത്തിക്കുന്ന, അപകടം ക്ഷണിച്ചു വരുത്തുന്ന യാത്രക്കാർക്കുള്ള സന്ദേശവുമായി കേരള റെയിൽവേ പോലീസ് വീഡിയോ സന്ദേശവുമായി എത്തുന്നു. മൂന്നു മിനിറ്റിൽ താഴെയുള്ള വിഡിയോയിൽ എങ്ങനെ അപകടം സംഭവിക്കാമെന്നും, ശേഷം നൽകുന്ന സന്ദേശവും ഉൾക്കൊള്ളുന്നു.

"നിങ്ങളുടെ സാധനങ്ങൾ സുരക്ഷിതമായിരിക്കാൻ, കേരള റെയിൽവേ പോലീസിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക. നിങ്ങളുടെ ലഗേജുകൾ സീറ്റുമായി ബന്ധിപ്പിക്കാനോ, വിലപിടിപ്പുള്ള വസ്തുക്കൾ നിങ്ങൾക്കരികിൽ കാണത്തക്ക വിധം സൂക്ഷിക്കാനും ശ്രദ്ധിക്കുക. അപരിചിതരോട് ബുദ്ധിപരമായ അകലം സൂക്ഷിക്കുക. അവർ നൽകുന്ന ഭക്ഷണ പാനീയങ്ങൾ സ്നേഹത്തോടെ നിരസിക്കുക. നിങ്ങളുടെ ജാഗ്രതയാണ്, നിങ്ങളുടെ സ്വത്തുക്കളുടെ ഏറ്റവും വലിയ കാവൽക്കാരൻ." കേരള റെയിൽവേ പോലീസ് എസ്.പി. മെറിൻ ജോസെഫ് നൽകുന്ന സന്ദേശം ഇങ്ങനെ. ആനന്ദ് മന്മഥൻ, ജിബിൻ ജി. നായർ എന്നിവരാണ് അഭിനേതാക്കൾ.

First published: January 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...