• HOME
  • »
  • NEWS
  • »
  • film
  • »
  • Karthikeya 2 | അനുപമ പരമേശ്വരന്റെ 'കാർത്തികേയ 2' കേരളത്തിലെ റിലീസ് തിയതി പ്രഖ്യാപിച്ചു

Karthikeya 2 | അനുപമ പരമേശ്വരന്റെ 'കാർത്തികേയ 2' കേരളത്തിലെ റിലീസ് തിയതി പ്രഖ്യാപിച്ചു

115 കോടിയിലധികം ബോക്‌സ് ഓഫീസ് ഗ്രോസ് കളക്ഷൻ നേടിയ കാർത്തികേയ 2 ഹിന്ദി പതിപ്പിൽ മാത്രം 30ലധികം കോടിയാണ് നേടിയത്

കാര്‍ത്തികേയ 2

കാര്‍ത്തികേയ 2

  • Last Updated :
  • Share this:
    നിഖില്‍-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കാര്‍ത്തികേയയുടെ രണ്ടാം ഭാഗമായ കാര്‍ത്തികേയ-2 സെപ്റ്റംബർ 23ന് കേരളത്തിൽ റിലീസ് ചെയ്യുന്നു. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്. ഇ 4 എന്റർടൈൻമെന്റ്സ് ആണ് കേരളത്തിലെ വിതരണക്കാർ.

    115 കോടിയിലധികം ബോക്‌സ് ഓഫീസ് ഗ്രോസ് കളക്ഷൻ നേടിയ കാർത്തികേയ 2 ഹിന്ദി പതിപ്പിൽ മാത്രം 30ലധികം കോടിയാണ് നേടിയത്. കൂടാതെ വിദേശത്ത് 2 ദശലക്ഷം ഡോളറും സ്വന്തമാക്കിയാണ് മലയാളത്തിലേക്ക് എത്തുന്നത്.

    മലയാളി താരം അനുപമ പരമേശ്വരന്‍ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാര്‍ത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖില്‍ സിദ്ധാര്‍ഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ ബോളിവുഡ് താരം അനുപം ഖേര്‍ അവതരിപ്പിക്കുന്നു.

    നിഖില്‍, അനുപമ പരമേശ്വരന്‍, അനുപം ഖേര്‍, ശ്രീനിവാസ റെഡ്ഡി, പ്രവീണ്‍, ആദിത്യ മീനന്‍, തുളസി, സത്യ, വിവ ഹര്‍ഷ, വെങ്കട്ട് എന്നിവരാണ് അഭിനേതാക്കള്‍.

    കഥ-തിരക്കഥ-സംവിധാനം - ചന്തു മുണ്ടേടി, ബാനര്‍: പീപ്പിള്‍ മീഡിയ ഫാക്ടറി & അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ്, സഹ നിര്‍മ്മാതാവ്: വിവേക് കുച്ചിഭോട്‌ല, നിര്‍മ്മാതാക്കള്‍: ടി ജി വിശ്വ പ്രസാദ് & അഭിഷേക് അഗര്‍വാള്‍, സംഗീതം: കാലഭൈരവ, ഛായാഗ്രാഹകന്‍: കാര്‍ത്തിക് ഘട്ടമനേനി, കലാസംവിധാനം: സാഹി സുരേഷ്, പി.ആര്‍.ഒ.- ആതിര ദില്‍ജിത്.




    Also read: Suriya 42 | പാൻ- ഇന്ത്യ അല്ല, പാൻ -വേൾഡ്; പ്രതീക്ഷയുടെ കൊടുമുടി കേറി സൂര്യ 42 'മോഷൻ പോസ്റ്റർ'

    ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തന്റെ വരാനിരിക്കുന്ന ചിത്രം 'സൂര്യ 42വിന്റെ' (Surya 42) മോഷൻ പോസ്റ്റർ നടനും ചലച്ചിത്ര നിർമ്മാതാവുമായ സൂര്യ (Suriya) പുറത്തിറക്കി. സ്‌പെഷ്യൽ ഇഫക്‌ട് നിറഞ്ഞ ഹെവി പ്രൊമോ ചരിത്ര കാലഘട്ടത്തിലെ കാഴ്ചയാണ് സൂചിപ്പിക്കുന്നത്.

    ഒരു കഴുകൻ യുദ്ധഭൂമിയിൽ പറന്നുയരുന്നതോടെയാണ് പ്രമോ ആരംഭിക്കുന്നത്. അവിടെ കുതിരസവാരി നടത്തുന്ന യോദ്ധാക്കൾ വാളുകളും മഴുവുമായി പരസ്പരം പോരാടുന്നത് കാണാം. പക്ഷി പിന്നീട് ഒരു യോദ്ധാവിന്റെ അടുത്തേക്ക് പറക്കുന്നു. അയാൾ ഒരു പാറയുടെ മുകളിൽ നിന്നുകൊണ്ട് താഴെ നടക്കുന്ന യുദ്ധം വീക്ഷിക്കുകയും, പക്ഷി അയാളുടെ തോളിൽ ഇരിക്കുകയും ചെയ്യുന്നു. സൂര്യ ഏക പോരാളിയാണ്. “ഞങ്ങൾ സാഹസികത ആരംഭിക്കുമ്പോൾ, നിങ്ങളുടെ ആശംസകൾ ഞങ്ങൾ തേടുന്നു,” മോഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സൂര്യ ട്വീറ്റ് ചെയ്തു.

    3D ഫോർമാറ്റിൽ ചിത്രീകരിക്കുന്ന ചിത്രം 10 ഭാഷകളിൽ റിലീസ് ചെയ്യും. ഇത് പദ്ധതിയുടെ വ്യാപ്തി കാണിക്കുന്നു. പാൻ-ഇന്ത്യ ട്രെൻഡ് ആയതിനാൽ, #Suriya42 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന പേരിടാത്ത ഈ ചിത്രത്തിലൂടെ സൂര്യ പാൻ -വേൾഡ് ചിത്രത്തിനായി ഒരുങ്ങുന്നതായി മോഷൻ പോസ്റ്റർ സൂചനകൾ നൽകുന്നു.
    Published by:user_57
    First published: