ഇന്റർഫേസ് /വാർത്ത /Film / Kerala State Film Awards 2019 | ഇന്നു പ്രഖ്യാപിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ

Kerala State Film Awards 2019 | ഇന്നു പ്രഖ്യാപിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം

Kerala State Film Awards 2020 announcement to be made soon | 119 ചിത്രങ്ങളാണ് ഇത്തവണ പുരസ്കാരങ്ങൾക്കായി മാറ്റുരയ്ക്കുന്നത്

  • Share this:

തിരുവനന്തപുരം: ബിഗ് ബഡ്ജറ്റിലും ചുരുങ്ങിയ ബഡ്ജറ്റിലും ഒരുങ്ങി വെള്ളിത്തിരയിലെത്തിയ ചിത്രങ്ങൾ, എല്ലാ മുന്നൊരുക്കങ്ങൾക്ക് ശേഷവും റിലീസ് ചെയ്യാൻ വൈകിയ ചിത്രങ്ങൾ, പ്രേക്ഷകരുടെ മനംകവർന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയിലവതരിപ്പിച്ചവർ, ചിത്രങ്ങൾക്ക് പശ്ചാത്തലവും ഊടും പാവും നെയ്ത ടെക്നിക്കൽ വിഭാഗത്തിലെ പ്രതിഭകൾ. ഇതിൽ ആരെല്ലാമാവും 2020ലെ ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കുക എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.

ഇന്ന് 12 മണിക്ക് 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിക്കും.

119 ചിത്രങ്ങളാണ് ഇത്തവണ പുരസ്കാരങ്ങൾക്കായി മാറ്റുരയ്ക്കുന്നത്. മുതിർന്ന ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടാണ് ജൂറി ചെയർമാൻ.

മികച്ച നടന് വേണ്ടിയുള്ള പുരസ്‍കാര പട്ടികയിൽ നടന്മാരായ നിവിൻ പോളി, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി എന്നിവരുടെ പേരുകളാണ് പ്രതീക്ഷയ്ക്ക് വക നൽകുന്നത്. അവസാന നിമിഷം മറ്റാരെങ്കിലും കടന്നു വരുമോ എന്ന കാര്യവും കണ്ടറിയേണ്ടിയിരിക്കുന്നു. മലയാള സിനിമയിൽ കഴിഞ്ഞ വർഷം ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച പ്രമുഖ താരങ്ങളിൽ പലരുടെയും പേരുകൾ മത്സര രംഗത്ത് സജീവമായി തന്നെയുണ്ട്.

ഒട്ടേറെ ചിത്രങ്ങൾ മത്സരവിഭാഗത്തിൽ ഉള്ളതിനാൽ തിരഞ്ഞെടുപ്പ് കടുക്കും എന്ന സൂചനയാണ് ലഭിക്കുന്നത്.

സിനിമാ വിഭാഗത്തിന് നാല് പ്രധാന പുരസ്കാരങ്ങളാണുള്ളത്. മികച്ച ചിത്രം (നാലു ലക്ഷം രൂപ), മികച്ച രണ്ടാമത്തെ ചിത്രം (മൂന്ന് ലക്ഷം), മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം (രണ്ടു ലക്ഷം), മികച്ച കുട്ടികളുടെ ചിത്രം (നാലു ലക്ഷം) എന്നിങ്ങനെയാണ് അവാർഡുകൾ.

വ്യക്തിഗത ഇനങ്ങൾ ഇനിപ്പറയുന്നവയാണ്.  ഇതിൽ അഭിനയ വിഭാഗത്തിൽ മികച്ച സംവിധാനം (രണ്ടു ലക്ഷം), മികച്ച നടൻ (ഒരു ലക്ഷം), മികച്ച നടി (ഒരു ലക്ഷം),  മികച്ച സ്വഭാവ നടൻ (അൻപതിനായിരം), മികച്ച സ്വഭാവ നടി (അൻപതിനായിരം), മികച്ച ബാലതാരം (അൻപതിനായിരം) എന്നിവയാണ്.

ടെക്നിക്കൽ കമ്മറ്റിയിൽ ഇനിപ്പറയും പ്രകാരമാണ്. അന്പതിനായിരമാണ്‌ ഈ വിഭാഗങ്ങളിലെ സമ്മാനത്തുക.  മികച്ച ഛായാഗ്രഹണം, മികച്ച തിരക്കഥ, മികച്ച കഥ,  മികച്ച എഡിറ്റിങ്, മികച്ച കലാ സംവിധാനം, മികച്ച സിങ്ക് സൗണ്ട്, മികച്ച ശബ്ദ മിശ്രണം, മികച്ച ശബ്ദ ഡിസൈൻ, മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ്, മികച്ച മേക്-അപ്പ്, മികച്ച വസ്ത്രാലങ്കാരം, മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്, മികച്ച നൃത്തസംവിധാനം, മികച്ച നവാഗത സംവിധാനം എന്നിവ കൂടാതെ മികച്ച ജൂറി പുരസ്കാരവും നൽകപ്പെടുന്നുണ്ട്.

സംഗീത വിഭാഗം: (സമ്മാനത്തുക: അൻപതിനായിരം വീതം) മികച്ച ഗാനരചന, മികച്ച സംഗീതസംവിധാനം (ഗാനം), മികച്ച പശ്ചാത്തലസംഗീതം, മികച്ച പിന്നണി ഗായകൻ, മികച്ച പിന്നണി ഗായിക.

രചനാ വിഭാഗത്തിലും പുരസ്കാരം നൽകപ്പെടുന്നു.

First published:

Tags: 50th Kerala State Film Awards, Film awards, Kerala State Film Awards 2019, State film award