മോഹൻലാലും, ലാലും വരെ; കേസരിയുടെ പോസ്റ്ററിൽ പണിഞ്ഞ് ട്രോളന്മാർ

Troll on Kesari movie poster: അടുത്തിടെ ഇറങ്ങിയ സിനിമാ ട്രോളുകളിൽ ഏറ്റവും പുതിയതാണിത്

news18india
Updated: March 22, 2019, 5:49 PM IST
മോഹൻലാലും, ലാലും വരെ; കേസരിയുടെ പോസ്റ്ററിൽ പണിഞ്ഞ്  ട്രോളന്മാർ
ട്രോൾ പോസ്റ്റ്
  • Share this:
കേസരിയിലെ ഹവിൽദാർ ഇഷാർ സിങ്ങും പടയാളികളുമാണിവർ. ഈ ഫോട്ടോയിൽ ഒന്ന് മുതൽ അഞ്ചു വരെ അക്കം ഇട്ടിരിക്കുന്നവരുടെ മുഖം ശ്രദ്ധിച്ചോ? അടുത്തിടെ ഇറങ്ങിയ സിനിമാ ട്രോളുകളിൽ ഏറ്റവും പുതിയതാണിത്. മലയാളത്തിൽ ഡേറ്റ് കൊടുത്തിട്ട് ഹിന്ദിയിൽ പോയി അഭിനയിക്കുന്നു എന്ന് കാപ്‌ഷൻ ഇട്ട പോസ്റ്റിൽ മലയാള നടന്മാരുടെ മുഖ സാദൃശ്യം ഉള്ള സംഘാംഗങ്ങളെയാണ് അടയാളപ്പെടുത്തി വച്ചിരിക്കുന്നത്. മോഹൻലാൽ, മാമുക്കോയ, എം.ജി. സോമൻ, സുരാജ് വെഞ്ഞാറമൂട്, ലാൽ എന്നിവരുമായി രൂപ സാദൃശ്യമുള്ളവരാണ് പോസ്റ്ററിൽ. ഇതിൽ അക്ഷയ് കുമാറിന്റെ രൂപം നേരത്തെ തന്നെ മാമുക്കോയയുടേതായി താരതമ്യം ചെയ്ത് ട്രോളുകൾ ഇറങ്ങിയിരുന്നു.

1897ലെ സാരഗർഹി യുദ്ധം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രമാണ് കേസരി. ബ്രിട്ടീഷ് ആർമിയിലെ സിഖ് റെജിമെന്റിലെ 21 പട്ടാളക്കാരും 10,000ത്തോളം വരുന്ന അഫ്രീദി, ഒരാക്‌സായി ഗോത്രവിഭാത്തിലെ അംഗങ്ങളും തമ്മിലെ പോരാട്ടമാണിത്. അനുരാഗ് സിംഗ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ധർമ്മ പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അസൂറി എന്റർടൈൻമെന്റ്, സീ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ്.

First published: March 22, 2019, 5:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading