സ്വന്തം ഭാര്യയെ പറ്റി ചോദിച്ചാൽ സ്നേഹമുള്ള ഒരു ഭർത്താവാണെങ്കിൽ എന്താവും പറയുക? കെട്ട്യോൾ ആണ് എന്റെ മാലാഖ എന്നൊരു വാചകം പ്രതീക്ഷിക്കാമോ? അങ്ങനെ പറയുമോ ഇല്ലേ എന്നതിനേക്കാളും ഇവിടെ വിഷയം മറ്റൊന്നാണ്. ഈ വാചകവുമായി ഒരു ചിത്രം തന്നെ പുറത്തു വരികയാണ്. ആസിഫ് അലി നായകനാവുന്ന പുതിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. പേരിലെ വ്യത്യസ്തത കൊണ്ട് തുടങ്ങും മുൻപ് തന്നെ ഈ ചിത്രം ശ്രദ്ധ പിടിച്ചു പറ്റുന്നു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിസാം ബഷീർ. നവീൻ പി. തോമസ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജസ്റ്റിൻ സ്റ്റീഫൻ, വിച്ചു ബാലമുരളി എന്നിവരാണ് നിർമ്മാതാക്കൾ. ചിത്രത്തിന്റെ പൂജ പൂഞ്ഞാറിൽ നടന്നു.
അജി പീറ്റർ തങ്കം രചിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അഭിലാഷ് ശങ്കർ. ഹരിനാരായണൻ, വിനായക് ശശികുമാർ തുടങ്ങിയവരുടെ വരികൾക്ക് ഈണമിടുന്നത് വില്യം ഫ്രാൻസിസ്.
ഈ വര്ഷം ആസിഫ് അലിയുടെ ഒരുപിടി നല്ല ചിത്രങ്ങൾ തിയേറ്ററിൽ എത്തിയിരുന്നു. ആദ്യ ചിത്രം വിജയ് സൂപ്പറും പൗർണ്ണമിയും ഹിറ്റായിരുന്നു. ശേഷം മേരാ നാം ഷാജി, ഉയരെ, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും ആസിഫിന്റെ പ്രകടനം ശ്രദ്ധേയമായി. ആദ്യമായി വക്കീൽ വേഷത്തിൽ ആസിഫ് എത്തുന്ന കക്ഷി അമ്മിണിപ്പിള്ള അടുത്തതായി തിയേറ്ററിൽ എത്തും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.