• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES KGF 2 SANJAY DUT ADHEERA FIRST LOOK

KGF 2 | ഇതാ നായകനോളം പോന്ന വില്ലൻ; സഞ്ജയ് ദത്തിന്റെ അധീര ഫസ്റ്റ് ലുക്ക്

ലുക്ക് കണ്ടാലറിയാം, ആളെത്ര ക്രൂരനാണെന്ന്

Sanjay Dutt in KGF 2

Sanjay Dutt in KGF 2

  • Share this:
    കെജിഎഫ് രണ്ടാം ഭാഗത്തിൽ സഞ്ജയ് ദത്തും എത്തുന്നു എന്ന വാർത്ത വന്നതുമുതൽ ഏവരും കാത്തിരുന്നതാണ് ആ മരണ മാസ് എൻട്രിക്കായി. ഒടുവിൽ ഇതാ ആ ഫസ്റ്റ്ലുക്ക് എത്തിയിരിക്കുന്നു.

    കെജിഎഫിലെ മരണമാസ് നായകനോളം പോന്ന കൊലമാസ് വില്ലൻ. അധീര. ചിത്രത്തിലെ തന്റെ ക്യാരക്ടർ പോസ്റ്റർ സഞ്ജയ് ദത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

    സഞ്ജയ് ദത്തിന്റെ 61ാം പിറന്നാളാണ് ഇന്ന്. അദ്ദേഹത്തിന്റെ ആരാധകർക്ക് ഇതിലും വലിയ പിറന്നാൾ സമ്മാനം ഇനി കിട്ടാനില്ല.


    ഇതിനകം ട്വിറ്ററിൽ അധീര ഹാഷ് ടാഗ് വൈറലായിക്കഴിഞ്ഞു. ടെലിവിഷൻ സീരീസ് ആയ വൈകിങ്സിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അധീര ഒരുക്കിയിരിക്കുന്നത്.

    ലുക്ക് കണ്ടാലറിയാം, ആളെത്ര ക്രൂരനാണെന്ന് എന്നാണ് ഫസ്റ്റ് ലുക്കിന് താഴെ വന്ന കമന്റുകൾ. എന്തായാലും കോവിഡും ലോക്ക്ഡൗണുമെല്ലാം കഴിഞ്ഞ് തിയേറ്ററിൽ തീ പടര‍്ത്താൻ കെജിഎഫ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
    Published by:Naseeba TC
    First published:
    )}