കെജിഎഫ് രണ്ടാം ഭാഗവും രാജമൗലി ചിത്രവും ഒന്നിച്ചെത്തുന്നു; ഏറ്റുമുട്ടൽ തിയേറ്ററിലോ?
കെജിഎഫ് രണ്ടാം ഭാഗവും രാജമൗലി ചിത്രവും ഒന്നിച്ചെത്തുന്നു; ഏറ്റുമുട്ടൽ തിയേറ്ററിലോ?
RRR ന്റേയും കെജിഎഫിന്റേയും റിലീസ് ഒന്നിച്ചുണ്ടായേക്കുമെന്നാണ് വരുന്ന റിപ്പോർട്ടുകൾ
Last Updated :
Share this:
ഇന്ത്യൻ സിനമയിൽ തന്നെ ചലനമുണ്ടാക്കിയ രണ്ട് തെന്നിന്ത്യൻ ചിത്രങ്ങളാണ് രാജമൗലിയുടെ ബാഹുബലിയും പ്രാശാന്ത് നീൽ സംവിധാനം ചെയ്ത യാഷ് ചിത്രം കെജിഎഫും. യാഷ് എന്ന നടന് ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച ചിത്രമാണ് കെജിഎഫ്. ബാഹുബലിയാകട്ടെ ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ സിനിമയും.
2018 ലെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം കെജിഎഫ് ചാപ്റ്റർ 2 മായി എത്തുകയാണ് യാഷ്. 200 കോടിയിലധികമാണ് ചിത്രത്തിന്റെ ഒന്നാംഭാഗം ലോകമെമ്പാടുമായി സ്വന്തമാക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ നാളുകളെണ്ണി ഇരിപ്പാണ്. 2020 ൽ കെജിഎഫ് ചാപ്റ്റർ തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകളനുസരിച്ച് തിയേറ്ററുകളിൽ താര പോരാട്ടം കൊണ്ട് തീപാറുമെന്നാണ് സൂചന. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചരിത്ര സിനിമ RRR ന്റേയും കെജിഎഫിന്റേയും റിലീസ് ഒന്നിച്ചുണ്ടായേക്കുമെന്നാണ് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളും ഒന്നിച്ചുണ്ടാകില്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇപ്പോഴും പറയുന്നത്. എന്തായാലും ആരാധകർക്ക് ഈ വർഷം ചാകരയാണ്. കാത്തിരിപ്പിനൊടുവിൽ പ്രിയ താരങ്ങളുടെ രണ്ട് കിടിലൻ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്.
രാംചരണാണ് രാജമൗലി ചിത്രത്തിൽ നായകനായി എത്തുന്നത്. സ്വതന്ത്ര്യസമര നേതാവായിരുന്ന അല്ലൂരി സീതരാമര രാജുവായാണ് രാംചരൺ എത്തുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.