• HOME
  • »
  • NEWS
  • »
  • film
  • »
  • KGF Chapter 2| നീണ്ട ഇടവേളയ്ക്ക് ശേഷം റോക്കി ഭായ് വീണ്ടും; ചിത്രം പങ്കുവെച്ച് യാഷ്

KGF Chapter 2| നീണ്ട ഇടവേളയ്ക്ക് ശേഷം റോക്കി ഭായ് വീണ്ടും; ചിത്രം പങ്കുവെച്ച് യാഷ്

ബെംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

KGF Chapter 2

KGF Chapter 2

  • Share this:
    ലോക്ക്ഡൗണിലെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് റോക്കി ഭായിയും കൂട്ടരും. കഴിഞ്ഞ ദിവസമാണ് കെജിഎഫ് ചാപ്റ്റർ 2 ന്റെ ചിത്രീകരണം ആരംഭിച്ചത്. ലൊക്കേഷനിലെ ഏറ്റവും പുതിയ ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടൻ യാഷ്.

    തൂവെള്ള ഷർട്ട് ധരിച്ച് കടലിന് അഭിമുഖമായി നിൽക്കുന്ന ചിത്രമാണ് യാഷ് പങ്കുവെച്ചിരിക്കുന്നത്. സംവിധായകൻ പ്രശാന്ത് നീൽ യാഷിന് നിർദേശം നൽകുന്ന മറ്റൊരു ചിത്രം കെജിഎഫ് ഒഫീഷ്യൽ ട്വിറ്റർ പേജിലും പങ്കുവെച്ചിട്ടുണ്ട്.








    View this post on Instagram





    Waves can't be stopped but you can learn to sail.. After a long break.. Rocky sets sail from today.


    A post shared by Yash (@thenameisyash) on





    ബെംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം. ചിത്രത്തിന്റെ അവസാന രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. കോവിഡ‍് മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ് നടക്കുന്നത്.


    ദിവസേന സെറ്റിലുള്ളവരുടെ ആരോഗ്യ നില പരിശോധന നടക്കും. ഷൂട്ടിങ് തീരുന്നത് വരെ സെറ്റ് വിട്ട് പുറത്തു പോകാൻ ടീമിലുള്ളവരെ അനുവദിക്കില്ല. ഈ മാസം 23 നായിരുന്നു നേരത്തേ കെജിഎഫ് ചാപ്റ്റർ 2 ന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.


    എന്നാൽ കോവിഡിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചതോടെ ഈ വർഷം റിലീസ് ഉണ്ടാവില്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. അടുത്ത വർഷമായിരിക്കും ചിത്രം പുറത്തിറങ്ങുക.
    Published by:Naseeba TC
    First published: