• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES KGF STAR YASH WIFE RADHIKA PANDIT BLESSED WITH SECOND CHILD

പത്ത് മാസം പ്രായമുള്ള മകൾക്ക് കൂട്ടായി; നടൻ യാഷ് രണ്ടാമതും അച്ഛനായി

KGF Star Yash, Wife Radhika Pandit Blessed with Second Child | കെ.ജി.എഫ്. എന്ന കന്നഡ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ നടനാണ് യാഷ്

മകൾക്കൊപ്പം യാഷും രാധികയും

മകൾക്കൊപ്പം യാഷും രാധികയും

  • Share this:
    കെ.ജി.എഫ്. എന്ന കന്നഡ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ നടൻ യാഷ് രണ്ടാമതും അച്ഛനായി. യാഷും ഭാര്യ രാധിക പണ്ഡിറ്റും ഒരു മകനെ കൂടി കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുവെന്ന വാർത്ത പുറത്തു വന്നു. മൂത്ത മകൾ ആര്യയ്ക്ക് പത്ത് മാസം പ്രായമുണ്ട്.

    ബംഗളുരുവിലെ ഫോർട്ടിസ് ആശുപത്രിയിലാണ് രാധിക ആൺകുഞ്ഞിന് ജന്മം നൽകിയതെന്ന് റിപ്പോർട്ട്. ഏതാനും ദിവസം മുൻപ് രാധികയുടെ ബേബി ഷവർ ചിത്രങ്ങൾ പുറത്തു വന്നതോട് കൂടിയാണ് താരപത്നി രണ്ടാമതും ഗർഭിണിയാണെന്ന വിവരം ആരാധകർ അറിയുന്നത്. പക്ഷെ പ്രസവ സമയം അടുത്തോ എന്ന വിവരം ലഭ്യമല്ലായിരുന്നു. കുടുംബത്തോടെ ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു.




    First published:
    )}