• HOME
  • »
  • NEWS
  • »
  • film
  • »
  • Khushi | റൊമാന്റിക് കോമഡിയുമായി വിജയ് ദേവരകൊണ്ടയും സാമന്തയും; 'ഖുഷി' ഫസ്റ്റ് ലുക്ക്

Khushi | റൊമാന്റിക് കോമഡിയുമായി വിജയ് ദേവരകൊണ്ടയും സാമന്തയും; 'ഖുഷി' ഫസ്റ്റ് ലുക്ക്

Khushi first look featuring Vijay Deverakonda and Samantha Ruth Prabhu | 'ഖുഷി' ഡിസംബർ 23ന് തിയെറ്ററുകളിൽ റിലീസ് ചെയ്യും

  • Share this:
    വിജയ് ദേവരകൊണ്ടയും (Vijay Deverakonda)  സാമന്തയും (Samantha Ruth Prabhu) ഒന്നിക്കുന്ന റൊമാന്റിക് കോമഡി ചിത്രം 'ഖുഷി'യുടെ (Khushi movie) ആദ്യ ലുക്ക്‌ പോസ്റ്റർ (first look poster) പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ശിവ നിർവാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഖുഷി' ഡിസംബർ 23ന് തിയെറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്ഥിരീകരിച്ചു.

    വിജയ് ദേവരകൊണ്ടയും സാമന്തയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. വളരെ മനോഹരമായ ഒരു ഫീൽ ഗുഡ് പോസ്റ്റർ ആണ് പുറത്തുവന്നത്. വളരെ സന്തോഷം നിറഞ്ഞ അതിലേറെ നിറമുള്ള മുഹൂർത്തങ്ങൾ നിറഞ്ഞ പ്രണയമായിരിക്കും ഖുഷിയെന്ന് പോസ്റ്റർ നൽകുന്ന സൂചനകൾ വിരൽ ചൂണ്ടുന്നു. ഇരുവരും തമ്മിലുള്ള മിന്നുന്ന കെമിസ്ട്രിയാണ് ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്ന്.

    തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഖുഷി 2022 ഡിസംബർ 23-ന് റിലീസ് ചെയ്യും.





    അഭിനേതാക്കൾ - വിജയ് ദേവരകൊണ്ട, സാമന്ത, ജയറാം, സച്ചിൻ ഖേദാകർ, മുരളി ശർമ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ.

    മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്, കല: ഉത്തരകുമാർ, ചന്ദ്രിക, പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ, ഫൈറ്റ്സ്: പീറ്റർ ഹെയ്ൻ, പി.ആർ.ഒ.: ആതിര ദിൽജിത്, പബ്ലിസിറ്റി: ബാബ സായ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ, എഡിറ്റർ: പ്രവിൻ പുടി, സംഗീതം: ഹിഷാം അബ്ദുൾ വഹാബ്,
    സി.ഇ.ഒ.: ചെറി, ഡി.ഒ.പി.: ജി. മുരളി, നിർമ്മാതാക്കൾ: നവീൻ യേർനേനി, രവിശങ്കർ യളമഞ്ചിലി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ശിവ നിർവാണ.

    Summary: First look poster drops for Vijay Deverakonda, Samantha Ruth Prabhu movie Khushi. Touted to be a romantic thriller, the film is likely to be a feel-good movie. Khushi is expected to be a December 2022 release. "An explosion of Happiness, laughter, Love and family bonding. #Kushi - Telugu Tamil Kannada Malayalam Dec 23 Worldwide Release. Spread the joy this Christmas, New Years," Deverakonda captioned his tweet
    Published by:user_57
    First published: