നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ആണുങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിക്കുന്നത് സെക്സിന് വേണ്ടി; ബാക്കി കീ പറയും

  ആണുങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിക്കുന്നത് സെക്സിന് വേണ്ടി; ബാക്കി കീ പറയും

  Ki movie delves into the trappings of social media | ജീവ നായകനാവുന്ന കീ മെയ് 10 ന് പ്രദർശനത്തിനെത്തുന്നു

  'കീ'യിലെ രംഗം

  'കീ'യിലെ രംഗം

  • Share this:
   ജീവ നായകനാവുന്ന കീ മെയ് 10 ന് പ്രദർശനത്തിനെത്തുന്നു. സ്ത്രീകൾ സമൂഹ മാധ്യമങ്ങളിലൂടെ വഞ്ചിക്കപ്പെടുന്നത് എങ്ങനെ, സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എങ്ങനെ ജാഗ്രത പുലർത്തണം, തുടങ്ങി ഒട്ടേറെ മുന്നറിയിപ്പും നിർദ്ദേശങ്ങളും ഒപ്പം ഇവ നൽകുന്ന ദോഷഫലങ്ങളും പ്രതിപാദിക്കുന്ന, ഇന്നത്തെ യുവ തലമുറയും രക്ഷിതാക്കളും കാണേണ്ട ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ സിനിമയാണ് ജീവ നായകനായി അഭിനയിച്ച 'കീ'.

   ഇന്ന് ഭൂരിഭാഗം സ്ത്രീകളും, പെൺകുട്ടികളും വഞ്ചിക്കപ്പെടുന്നതിന്റെ പ്രധാന കാരണം മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഭ്രമമാണ്. ഫേസ് ബുക്ക്, വാട്ട്സ്ആപ്, ട്വിറ്റർ, മെസഞ്ചർ, ടിക് ടോക് എന്നിവയിലൂടെ അപരിചിതരായ പുരുഷന്മാരുമായി നടത്തുന്ന ചാറ്റിങ്ങും പോസ്റിങും അവരുടെ ജീവിതത്തെ തന്നെ തകിടം മറിക്കുന്നു. 75 ശതമാനത്തിലധികം ആണുങ്ങളും സമൂഹ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിക്കുന്നത് സെക്സിന് വേണ്ടിയാണ്. സൗഹൃദവും പ്രേമവുമല്ല ആരെ തിരഞ്ഞെടുക്കണം എന്ന കാര്യത്തിലാണ് ഇവർക്ക് പിഴവ് സംഭവിക്കുന്നത്. ഇന്ന് പെൺകുട്ടികളുടെ ഏറ്റവും വലിയ അന്തകൻ മൊബൈൽ ഫോണാണ്. ഫോണാണ് രഹസ്യങ്ങളുടെ സൂക്ഷിപ്പ് പെട്ടി. എന്നാൽ മൊബൈൽ ഹാക്കിങ്ങിലൂടെ അവ ചോർത്തി പരസ്യമാക്കപ്പെടുന്നത്‌ സർവ്വ സാധരണമായി കഴിഞ്ഞിരിക്കുന്നു. ഒരു രഹസ്യവും സുരക്ഷിതമല്ലാത്ത കംപ്യുട്ടർ യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന വിഷയവും 'കീ' വരച്ചു കാട്ടുന്നു.

   Read: കാക്കി ഇല്ലാത്ത പോലീസുകാരുണ്ടോ? ഉണ്ടെന്നേ; ദേ, കണ്ടോ

   ചിത്രത്തെക്കുറിച്ച് സംവിധായകൻ കാലീസ്‌: "ഇന്ന് ജീവിതത്തിൽ സെക്സ് എഡ്യുക്കേഷൻ എത്രത്തോളം അത്യന്താപേക്ഷിതമാണോ അതുപോലെ തന്നെ കമ്പ്യൂട്ടർ എഡ്യുക്കേഷനും അത്യന്താപേക്ഷിതമാണെന്ന സന്ദേശം സമൂഹത്തിന് നൽകുന്ന സിനിമയാണിത്. ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യുന്നു അല്ലെങ്കിൽ കൊല ചെയ്യപ്പെടുന്നുവെങ്കിൽ പ്രേമം മാത്രമല്ല അതിനു കാരണമായി ഭവിയ്ക്കുന്നത്. കമ്പ്യൂട്ടറും കൂടിയാവാം. നമ്മുടെ വീടുകളിൽ കമ്പ്യൂട്ടർ, ലാപ്ടോപ്പ് എന്നിവയുടെ സ്ഥാനം കിടപ്പുമുറികളിലാവരുത് സ്വീകരണമുറികളിലായിരിക്കണം. കിടപ്പു മുറിയും സ്വീകരണ മുറിയും തമ്മിലുള്ള അകലം കേവലം പത്തു മീറ്റർ മാത്രമായിരിക്കും. ഈ പത്തു മീറ്റർ അകലത്തിലാണ് ജീവിതത്തിൽ പല അപകടങ്ങളും പതിയിരിക്കുന്നത് എന്ന സന്ദേശമാണ് ചിത്രത്തിലൂടെ നൽകുന്നത്."

   "കീ യെ വെറും സയൻസ് ഫിക്ഷൻ സൈക്കോളജിക്കൽ സിനിമ മാത്രമല്ലാതെ കളി തമാശയും, പ്രണയവും,ആക്ഷനും, സസ്പെൻസുമൊക്കെ ഉള്ള രസകരമായ എന്റർടെയിനറായി അവതരിപ്പിക്കയാണ്. ഇന്ന് സമൂഹത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒരു സന്ദേശമായിരിക്കും നവ്യാനുഭവമായി 'കീ' പകർന്നു നൽകുക. അത്യധികം ത്രില്ലോടെ. നമ്മൾ സമൂഹ മാധ്യമങ്ങളിലൂടെ നൽകുന്ന ഓരോ ലൈക്കും, ഷെയറും, കമന്റും എന്തൊക്കെ പ്രത്യാഘാതങ്ങളും അപകടങ്ങളും സൃഷ്ടിക്കുന്നു എന്ന് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ആധുനിക കാഘട്ടമാണിത്. അതു കൊണ്ട് തന്നെ ചതിക്കുഴികളിൽ വീഴാതിരക്കാൻ നാല് വയസുള്ള കുട്ടികൾ മുതൽ എഴുപത് വയസുകാരായ വൃദ്ധർ വരെ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണിത്."

   'കീ'യിൽ മലയാളികളുടെ പ്രിയങ്കരനായ അവതാരകൻ ജി.പി. എന്ന ഗോവിന്ദ് പത്മസൂര്യയാണ്‌ വ്യത്യസ്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിക്കി ഗൽറാണിയാണ് നായിക .അനൈകാ സോണി മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മെയ് 10 ന് ശിവഗിരി ഫിലിംസ് 'കീ' കേരളത്തിൽ റിലീസ് ചെയ്യും.

   Published by:meera
   First published:
   )}