• HOME
 • »
 • NEWS
 • »
 • film
 • »
 • Kilukkam@30: 'ഞാനും ജോജിയും അടിച്ച് പിരിഞ്ചാച്ച്; ദുശ്മൻ ദുശ്മൻ; മുപ്പതാണ്ടായി മലയാളിയെ ചിരിപ്പിക്കുന്ന 'കിലുക്കം'

Kilukkam@30: 'ഞാനും ജോജിയും അടിച്ച് പിരിഞ്ചാച്ച്; ദുശ്മൻ ദുശ്മൻ; മുപ്പതാണ്ടായി മലയാളിയെ ചിരിപ്പിക്കുന്ന 'കിലുക്കം'

Kilukkam movie turns 30 years old today | കാലിലെ കൊലുസ്സ് കിലുക്കി നന്ദിനി തമ്പുരാട്ടി ഊട്ടി കാണാൻ ഇറങ്ങിയിട്ട് 30 വർഷം

കിലുക്കം

കിലുക്കം

 • Last Updated :
 • Share this:
  കാലിലെ കൊലുസ്സ് കിലുക്കി നന്ദിനി തമ്പുരാട്ടി ഊട്ടി കാണാൻ ഇറങ്ങിയിട്ട് ഇന്ന് 30 കൊല്ലം തികയുന്നു. മലയാള സിനിമയിൽ എന്നെന്നും റിപ്പീറ്റ് വാല്യൂ ഉള്ള, തലമുറകളെ ഒരുപോലെ രസിപ്പിക്കുന്ന പ്രിയദർശൻ ചിത്രത്തിന് ജന്മദിനം.

  പ്രിയദർശൻ-മോഹൻലാൽ-രേവതി കൂട്ടുകെട്ടിന്റെ ചിത്രം 1991 ഓഗസ്റ്റ് 15നാണ് തിയേറ്ററുകളിലെത്തിയത്. നന്ദിനിയുടെ കൊലുസ്സിന്റെ കിലുക്കത്തിൽ നിന്നും ആരംഭിക്കുന്ന സിനിമയ്ക്ക് ആ പേര് നൽകാൻ തീരുമാനിക്കുകയായിരുന്നു.

  ഊട്ടിയിൽ തട്ടിയും മുട്ടിയും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ടൂറിസ്റ്റ് ഗൈഡായ ജോജി (മോഹൻലാൽ), കൂട്ടുകാരൻ നിശ്ചൽ (ജഗതി ശ്രീകുമാർ) എന്നിവരുടെ ഇടയിലേക്ക് കടന്നുവരുന്ന 'സമ്പന്നയായ' വിനോദസഞ്ചാരിയായാണ് രേവതി അവതരിപ്പിച്ച നന്ദിനിയുടെ ലാൻഡിംഗ്. 'നന്ദിനി തമ്പുരാട്ടിയെ' നാട് കാണിച്ച് പണം സമ്പാദിച്ച് അടിപൊളി ജീവിതം പ്രതീക്ഷിക്കുന്ന ജോജിക്ക്‌ പക്ഷെ തന്റെ മുന്നിൽ വന്നുപെട്ട യുവതി ഒരു പൊല്ലാപ്പായി മാറുന്നതാണ് സിനിമയിലെ രസച്ചരടുകൾ പൊട്ടിക്കുന്നത്.

  എങ്ങനെയെങ്കിലും ഒഴിവാക്കാൻ ശ്രമിക്കുമ്പോഴാണ്, എവിടെ നിന്നെന്നോ എങ്ങോട്ടു പോകാനെന്നോ നിശ്ചയമില്ലാതെ എത്തിയ നന്ദിനി ഒരു 'നിധി'യാണെന്ന് നിശ്ചൽ കണ്ടെത്തുന്നത്. കണ്ടെത്തിക്കൊടുത്താൽ ലഭിക്കുന്ന പാരിതോഷികം കൂടും എന്ന പ്രതീക്ഷയിൽ കൂടുതൽ കാലം നന്ദിനിയെ സംരക്ഷിക്കാൻ ജോജിയെ ചുമതലയേൽപ്പിക്കുന്നിടത്ത് സിനിമ  വഴിത്തിരിവിലേക്ക് പ്രവേശിക്കുന്നു.

  കത്തിക്കയറുന്ന തമാശയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ട്രോൾ കാലത്തും കിലുക്കം സിനിമയിലെ ഡയലോഗുകൾ യുവ ജനതയുടെ ഇടയിൽ ഹിറ്റാണ്. കിട്ടുണ്ണിയായി ഇന്നസെന്റും ജസ്റ്റിസ് പിള്ളയായി തിലകനും കൂടി ചേരുമ്പോൾ സിനിമയുടെ ആസ്വാദന തലം മാറുകയായി.  മീമുകളിലും നന്ദിനിയും ജോജിയും നിശ്ചലും കിട്ടുണ്ണിയും ഒക്കെ നിറഞ്ഞ് നിൽക്കുന്നു. ഊട്ടിയുടെ മനോഹാരിത പകർത്തിയ ഫ്രയിമുകളാണ് സിനിമയുടെ കാഴ്ചാനുഭവത്തിനു ദൃശ്യചാരുതയേകുന്നത്. എസ്. കുമാറിന്റേതാണ് ക്യാമറ.

  സ്വാഭാവിക നർമ്മം എന്ന് തോന്നുന്ന ഡയലോഗുകളാണ് 'കിലുക്കം' സിനിമയെ അനശ്വരമാക്കുന്നത്. 'ഞാനും ജോജിയും അടിച്ച് പിരിൻജാച്ച്‌', 'ചാറിൽ മുക്കി നക്കിയാൽ മതി', 'ഞാനെന്റെ സ്വന്തം കാറിൽ വരും' പോലുള്ള ഡയലോഗുകൾക്ക് ഇന്നും തിളക്കമേറെയാണ്.

  നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ തൂലികത്തുമ്പിൽ പിറന്ന തിരക്കഥയാണ് 'കിലുക്കം' സിനിമയുടേത്. തുടർച്ചയായി 365 ദിവസത്തിലധികം തിയേറ്ററുകൾ നിറഞ്ഞോടിയ സിനിമയാണ് 'കിലുക്കം'. ഗുഡ് നൈറ്റ് മോഹനാണ് സിനിമ നിർമ്മിച്ചത്.

  മൊത്തം അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളാണ് സിനിമ നേടിയത്. മികച്ച നടൻ (മോഹൻലാൽ), മികച്ച രണ്ടാമത്തെ നടൻ (ജഗതി ശ്രീകുമാർ), മികച്ച എഡിറ്റർ (എൻ. ഗോപാലകൃഷ്ണൻ), മികച്ച ഛായാഗ്രാഹകൻ (എസ്.കുമാർ). എം.ജി. ശ്രീകുമാർ മികച്ച ഗായകനുള്ള പുരസ്കാരവും നേടി.

  Summary: Malayalam cinema's all time best comedy Kilukkam completes 30 years today. The film starring Mohanlal, Jagathy Sreekumar and Revathy in the lead roles was released on August 15, 1991. The movie is directed by Priyadarshan and penned by Venu Nagavally
  Published by:user_57
  First published: