• HOME
  • »
  • NEWS
  • »
  • film
  • »
  • Kireeti Reddy | വമ്പൻ ബജറ്റ് ചിത്രത്തിൽ കിരീടി റെഡ്ഢിയുടെ നായക പ്രവേശം; പാൻ ഇന്ത്യൻ ചിത്രം 'ജൂനിയർ'

Kireeti Reddy | വമ്പൻ ബജറ്റ് ചിത്രത്തിൽ കിരീടി റെഡ്ഢിയുടെ നായക പ്രവേശം; പാൻ ഇന്ത്യൻ ചിത്രം 'ജൂനിയർ'

കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ കിരീടി ഒരേസമയം നാല് ഭാഷകളിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്

കിരീടി റെഡ്‌ഡി

കിരീടി റെഡ്‌ഡി

  • Share this:
വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമായ ഗാലി ജനാർദ്ദന റെഡ്ഡിയുടെ മകൻ കിരീടി (Kireeti Reddy) സാൻഡൽവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രത്തിന് 'ജൂനിയർ' (junior movie) എന്നാണ് പേര്. ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ എസ്.എസ്. രാജമൗലി കിരീടിയുടെ കഠിനാധ്വാനത്തെയും അർപ്പണ മനോഭാവത്തെയും അഭിനന്ദിച്ചിരുന്നു.

കിരീടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനായി അവതരിപ്പിച്ച ടീസറും ശ്രദ്ധ നേടിയിരുന്നു. യുവത്വവും ഊർജ്ജസ്വലതയും നിറഞ്ഞ താരം തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. രാധാകൃഷ്ണ റെഡ്ഡി സംവിധാനം ചെയ്യുന്ന ജൂനിയർ നിർമ്മിക്കുന്നത് തെലുങ്ക് പ്രൊഡക്ഷൻ ഹൗസായ 'വാരാഹി ഫിലിം പ്രൊഡക്ഷൻസ്' ആണ്. വാരാഹി പ്രൊഡക്ഷൻ ഹൗസിന്റെ പതിനഞ്ചാമത്തെ ചിത്രം കൂടിയാണിത്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ കിരീടി ഒരേസമയം നാല് ഭാഷകളിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. വി. രവിചന്ദ്രൻ, ജെനീലിയ റിതേഷ് ദേശ്മുഖ്, ശ്രീലീല തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

നടന്റെ ജൻമദിനമായ സെപ്റ്റംബർ 30നാണ് സിനിമയുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദിന്റെ സംഗീതം, കെ. സെന്തിൽ കുമാറിന്റെ ഛായാഗ്രഹണം, രവീന്ദറിന്റെ കലാസംവിധാനം, ഇന്ത്യയിലെ മുൻനിര സ്റ്റണ്ട് സംവിധായകൻ പീറ്റർ ഹെയ്‌ന്റെ ആക്ഷൻ തുടങ്ങിയവയും ചിത്രത്തിന്റെ അണിയറയിലുണ്ട്. പി.ആർ.ഒ.- ശബരി.



Also read: Nivin Pauly| നിവിൻ പോളിയോട് പാട്ട് പാടാമോയെന്ന് ആരാധിക; കിടിലൻ മറുപടിയും സമ്മാനവും നൽകി താരം

തൃശൂർ: പാട്ടുപാടാമോയെന്ന് ചോദിച്ച ആരാധികയ്ക്ക് സൂപ്പർ മറുപടിയും ഒപ്പം സമ്മാനവും നല്‍കി മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളി. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സാറ്റർഡേ നൈറ്റിന്റെ പ്രമോഷന്റെ ഭാഗമായി തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജിലെത്തിയപ്പോഴാണ് സംഭവം. മുന്‍പ് എവിടെയും പാട്ട് പാടാന്‍ തയ്യാറാകാത്ത നിവിന്‍ പോളിയോട് ഒരു പാട്ട് പാടാമോ എന്ന് ചോദിച്ചപ്പോഴായിരുന്നു നിവിന്‍ മറുപടി. താരത്തിന്റെ മറുപടി കൈയടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.

പാട്ടുകള്‍ പാടിയാല്‍ കാണികള്‍ കൂവും എന്ന് പറഞ്ഞാണ് മുന്‍പൊക്കെ നിവിന്‍ പാടാതിരുന്നതെന്ന് വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടി. ഒരു ചാന്‍സ് കിട്ടിയാല്‍ നിവിന്‍ ചേട്ടനെകൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു പാട്ട് പാടാമോയെന്നും ഈ ആരാധിക ചോദിക്കുന്നു. തുടര്‍ന്നായിരുന്നു നിവിന്‍ പോളിയുടെ മറുപടി. എല്ലാവരുടേയും കൂടെ സ്‌നേഹത്തോടെ സന്തോഷത്തോടെയിരിക്കുമ്പോള്‍ പാട്ടുപാടി തന്റെ ഇമേജ് നശിപ്പിക്കാനുള്ള ശ്രമമല്ലേ എന്നായിരുന്നു നിവിന്റെ ചോദ്യം. ഇതിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് വന്‍ കരഘോഷമാണ് ലഭിച്ചത്. ഇതിന് ശേഷം പാടാന്‍ പറഞ്ഞ ആരാധികയെ സ്റ്റേജില്‍ വിളിച്ച നിവിന്‍ പോളി ഒരു റോസാപ്പൂ സമ്മാനമായി നല്‍കുകയും ഫോട്ടോയെടുക്കുകയും ചെയ്തു.
Published by:user_57
First published: