കുടുംബത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇട്ട ഇൻസ്റ്റാഗ്രാം പോസ്റ്റിന് വന്ന കമന്റ് ശ്രദ്ധേയമാവുന്നു. പുതുതായി വാങ്ങിയ റേഞ്ച് റോവർ കാറിന്റെ സ്റ്റീയറിംഗിന് മേലുള്ള പൃഥ്വിയുടെ കയ്യിലെ ആ വാച്ച് ആണ് ആരാധകൻ ചൂണ്ടിക്കാട്ടിയത്. രാജുവേട്ടന്റെ കയ്യിലെ ഊബ്ലോ വാച്ചിനോടുള്ള ഇഷ്ടമാണ് കമെന്റിൽ ആരാധകൻ പങ്കു വച്ചതും. എന്നാൽ അപ്പോൾ തന്നെ വന്ന സുപ്രിയ മേനോന്റെ മറുപടിയാണ് അതിനു പിന്നിലെ കഥ വെളിപ്പെടുത്തിയത്. സംഗതി ഊബ്ലോ അല്ല. റോയൽ ഓക്ക് ഓഫ്‌ഷോർ ഡൈവർ എന്ന മുന്തിയ ഇനം വാച്ച് ആണിത്. ഇക്കഴിഞ്ഞ വിവാഹ വാർഷികത്തിന് 'ഡയറക്ടർ സാറിന്' ഭാര്യ നൽകിയ സമ്മാനമാണിത്. ഇതിന്റെ വില ഒരുലക്ഷം ദിർഹത്തിന് പുറത്തു വരും. ഇന്ത്യയിൽ 20 ലക്ഷത്തിനു മുകളിലും.
പൃഥ്വിയുടെ വാഹന പ്രിയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ റേഞ്ച് റോവർ. കഴിഞ്ഞ വർഷം ഒരു ലംബോർഗിനി സ്വന്തമാക്കിയിരുന്നു പൃഥ്വി. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രം ലൂസിഫർ സമ്മാനിച്ച ആഘോഷത്തിൽ കൂടിയാണ് പൃഥ്വിരാജ്. നിലവിൽ കലാഭവൻ ഷാജോൺ ചിത്രം ബ്രദേഴ്‌സ് ഡേയിൽ വേഷമിടുകയാണ് പൃഥ്വി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.