• HOME
  • »
  • NEWS
  • »
  • film
  • »
  • Nayanthara Vignesh Shivan | നയൻസിന് വേണ്ടി വിക്കി എഴുതിയ ചലച്ചിത്ര ഗാനങ്ങൾ ഏതെല്ലാമെന്നറിയാമോ?

Nayanthara Vignesh Shivan | നയൻസിന് വേണ്ടി വിക്കി എഴുതിയ ചലച്ചിത്ര ഗാനങ്ങൾ ഏതെല്ലാമെന്നറിയാമോ?

Know the songs Vignesh Shivan had penned for Nayanthara | സംവിധായകനും ഗാനരചയിതാവും ആയ വിഗ്നേഷ് തന്റെ പ്രിയതമയ്ക്കായി നിരവധി മെലഡികൾ എഴുതിയിട്ടുണ്ട്

നയൻ‌താരയും വിഗ്നേഷ് ശിവനും

നയൻ‌താരയും വിഗ്നേഷ് ശിവനും

  • Share this:
    ചുവന്ന വിവാഹവസ്ത്രത്തിൽ മിന്നിത്തിളങ്ങിയ ലേഡി സൂപ്പർ സ്റ്റാർ നയൻതാര (Nayanthara) തന്റെ പ്രിയതമൻ വിഗ്നേഷ് ശിവനുമായി (Vignesh Shivan) ജീവിതത്തിൽ ഒന്നിച്ച സുദിനമാണ് കടന്നുപോയത്. അവരുടെ ഏഴു വർഷം നീണ്ട ബന്ധം ഒരു മുത്തശ്ശിക്കഥ പോലെ വായിക്കാൻ കഴിയും. ജൂൺ 9 ന് ചെന്നൈയിൽ നടന്ന തെന്നിന്ത്യൻ ശൈലിയിലെ വിവാഹ ചടങ്ങിലാണ് കോളിവുഡ് ദമ്പതികൾ വിവാഹിതരായത്.

    2015-ൽ അവരുടെ ആദ്യ സിനിമയുടെ സെറ്റിൽ വെച്ചാണ് ആ പ്രണയകഥയുടെ തുടക്കം. അതിനുശേഷം സംവിധായകനും ഗാനരചയിതാവും ആയ വിഗ്നേഷ് തന്റെ പ്രിയതമയ്ക്കായി നിരവധി മെലഡികൾ എഴുതിയിട്ടുണ്ട്. വിക്കിയുടെ ഏറ്റവും പ്രശസ്തമായ ചില ഗാനങ്ങൾ നോക്കാം.

    നാൻ പിഴൈ: വിഗ്നേഷ് ശിവന്റെ അടുത്തിടെ പുറത്തിറങ്ങിയ 'കാത്തുവാക്കുള രണ്ടു കാതലിൽ' നിന്നുള്ള നാൻ പിഴ, നയൻതാരയുടെ പേരിലുള്ള ഒരു മെലഡി ട്രാക്കാണ്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ട്രാക്ക് രവി ജിയും ഷാഷ തിരുപ്പതിയും ചേർന്നാണ് പാടിയത്.



    തങ്കമേ: വിക്കിയും നയനും തമ്മിലുള്ള പ്രണയത്തിന് തുടക്കമിട്ട ചിത്രമായിരുന്നു 'നാനും റൗഡി താൻ'. ഈ പെപ്പി പ്രണയഗാനം വൻ ഹിറ്റായി മാറി. അനിരുദ്ധിന്റെ ആലാപനം പാട്ടിന്റെ മൂഡിന് തികച്ചും യോജിച്ചതാണ്.

    ഗൺ-ഇൻ-കാതൽ: കോലമാവ് കോകിലയിലെ ഈ ഗാനം നയൻസിനെ മാസ് അവതാരത്തിൽ എത്തിച്ച ഗാനമാണ്. വിഗ്നേഷ് എഴുതിയ വരികളുടെ ഊർജവുമായി പൊരുത്തപ്പെടുന്ന ഈണങ്ങൾ അനിരുദ്ധ് വീണ്ടും ചിട്ടപ്പെടുത്തി. വിജയ് യേശുദാസും അർജുൻരാജ കാമരാജും ഈ ഗാനത്തിന് ശബ്ദം നൽകി.

    രണ്ടു കാതൽ: ഈ ഗാനം ഒരു കലാകാരന്റെ സ്വപ്നമാണ്. വിഗ്നേഷിൻ്റെ ഏറ്റവും പുതിയ സിനിമയിൽ നിന്നുള്ള രണ്ടു കാതൽ നിങ്ങളുടെ ഹൃദയത്തിന്റെ ഉള്ളിലേക്ക് കടന്നു കയറിക്കിയേക്കാം. ലൈവ് ഓർക്കസ്ട്രയുടെ ഉപയോഗവും അനിരുദ്ധിന്റെ ശബ്ദവും പാട്ടിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തി.

    കണ്ണാന കണ്ണേ: അനിരുദ്ധ് പാടിയ 'നാനും റൗഡി താനിലെ' മറ്റൊരു ഗാനം. ഈ ഗാനത്തിന് ഒരു വിഷാദഭാവമുണ്ട്. വിഗ്നേഷിന്റെ വരികൾ ഈ രാഗം ഒന്നുകൂടി കേൾക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. നയൻതാര, വിജയ് സേതുപതി എന്നിവർക്കിടയിൽ ചിത്രീകരിച്ച ഗാനം ആലപിച്ചത് ഷോൺ റോൾഡനാണ്.



    Summary: Lady superstar Nayanthara and film director Vignesh Shivan are now man and wife. The two entered wedlock after a fairytale romance for seven years, that started off on the sets of Naanum Rowdy Thaan in 2015. Being an ardent poet, Wikki (as Vignesh is fondly called by his fans) had penned a few movie songs for his now wife Nayanthara. Here's a look
    Published by:user_57
    First published: