പോക്കിരി രാജയുടെ രണ്ടാം ഭാഗം മധുരരാജയിൽ എന്തുകൊണ്ട് പൃഥ്വിരാജ് ഭാഗമല്ല എന്ന ചോദ്യം ആദ്യം മുതലേ ഉയർന്നു കേട്ടിരുന്നു. തിരക്കുകൾ കൊണ്ട് ഡേറ്റ് നൽകാനായില്ല എന്ന വിശദീകരണമാണ് അതിനുത്തരമായി ലഭിച്ചിരുന്നത്. എന്നാൽ പൃഥ്വിയും മമ്മൂട്ടിയും ചേർന്ന് സൂപ്പർ ഹിറ്റാക്കിയ പോക്കിരി രാജയിലും ഒരു പക്ഷെ പൃഥ്വിക്ക് പകരം മറ്റൊരു നടൻ എത്തുമായിരുന്നു. എന്നാൽ ആളെത്തിയത് മധുരരാജയിൽ ആണെന്ന് മാത്രം. നരേനെ പറ്റിയാണ് പറയുന്നത്. തുടക്കത്തിൽ പൃഥ്വി ചെയ്ത സൂര്യ എന്ന കഥാപാത്രത്തിന് നരേനെയായിരുന്നു മനസ്സിൽ കണ്ടിരുന്നത്. എന്നാൽ ഇത് എന്തുകൊണ്ടോ നടക്കാതെ പോയി.
പൃഥ്വി വേഷമിട്ടില്ലെങ്കിലും ആ കഥാപാത്രത്തിന്റെയും ലൂസിഫറിന്റെയും പരാമർശം മധുരരാജയിൽ ഉണ്ടായിരുന്നു. വിഷു ചിത്രമായി മധുരരാജ എത്തിയിട്ടും മോഹൻലാലിനെ നായകനാക്കിയ പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം ലൂസിഫർ കനത്ത മത്സരം നൽകി തിയേറ്ററുകൾ നിറഞ്ഞോടിക്കൊണ്ടിരിക്കയാണ്.
മധുരരാജയിൽ ആരംഭത്തിൽ തന്നെ നരേൻ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിഥി വേഷമാണെങ്കിലും ചിത്രത്തിലുടനീളം ഈ കഥാപാത്രത്തിന്റെ പ്രഭാവം നിലനിൽക്കുന്നു. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. ഗൾഫിൽ ബിസിനസ്സുകാരനായ നെൽസൺ ഐപ്പാണ് നിർമ്മാണം. തിരക്കഥ എഴുതിയത് ഉദയകൃഷ്ണ. ആക്ഷൻ കൊറിയോഗ്രാഫി ചെയ്തത് പീറ്റർ ഹെയ്നാണ്. സംഗീതം ഗോപി സുന്ദർ. സണ്ണി ലിയോണി ആദ്യമായി ഒരു മലയാള സിനിമയിൽ നൃത്ത രംഗം അവതരിപ്പിച്ചു എന്ന പ്രത്യേകത കൂടിയുണ്ട് മധുരരാജക്ക്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.