ഓൾ ലൈറ്റ്സ് ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കൊച്ചിയിൽ
Kochi to host All Lights India International Film Festival | ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ഫെബ്രുവരി 8 മുതൽ 12 വരെ കൊച്ചിയിൽ മൂന്ന് സ്ഥലങ്ങളിലായി നടക്കും

ഓൾ ലൈറ്റ്സ് ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
- News18 Malayalam
- Last Updated: December 27, 2019, 11:28 AM IST
കൊച്ചി: ഓൾ ലൈറ്റ്സ് ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ഫെബ്രുവരി 8 മുതൽ 12 വരെ കൊച്ചിയിൽ മൂന്ന് സ്ഥലങ്ങളിലായി നടക്കും. ആലിഫിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം കൊച്ചി ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേം കുമാർ, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാനും സി.ഇ.ഒ.യുമായ സോഹൻ റോയ് എന്നിവർ ചേർന്ന് നിർവഹിച്ചു. കടവന്ത്ര ഗിരിനഗർ സെവൻത്ത് ക്രോസ് റോഡിലെ ഏരീസ് വിസ്മയാസ് മാക്സിലാണ് ഓഫീസ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.
കേരളത്തിന്റെ സിനിമ കാണൽ സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് ആലിഫിന്റെ ലക്ഷ്യമെന്ന് സോഹൻ റോയ് പറഞ്ഞു. ഇത്രയും വലിയ ഒരു ഫിലിം ഫെസ്റ്റിവൽ കൊച്ചി നഗരത്തിൽ ഉത്സവമായിരിക്കുമെന്നതിൽ സംശയമില്ലെന്നും, കൊച്ചി മുൻസിപ്പൽ കോർപറേഷന്റെ എല്ലാവിധ പിന്തുണയും ചലച്ചിത്ര മേളയ്ക്ക് ഉണ്ടാകുമെന്നും ഉദ്ഘാടന വേദിയിൽ ഡെപ്യൂട്ടി മേയർ കെ. ആർ. പ്രേംകുമാർ പറഞ്ഞു. കേരളത്തിലേയും ഹൈദരാബാദിലേയും വിജയകരമായ നാല് പതിപ്പുകൾക്ക് ശേഷം ആലിഫ് ചലച്ചിത്ര മേളയുടെ അഞ്ചാം പതിപ്പാണ് കൊച്ചിയിൽ നടക്കാനിരിക്കുന്നത്. 2020 ഫെബ്രുവരി 8 മുതൽ 12 വരെ അഞ്ചു ദിവസങ്ങളിലാണ് കൊച്ചിയിൽ മേള നടക്കുക. അന്തർദ്ദേശീയ, ദേശീയ ചിത്രങ്ങളുൾപ്പെടെ 50ൽപ്പരം മികച്ച ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ഗോൾഡ് സൂക്ക് മാളിലെ ക്യൂ സിനിമാസ്, ദർബാർ ഹാൾ ഗ്രൗണ്ട്, എറണാകുളം ടൗൺ ഹാൾ എന്നിവിടങ്ങളായിരിക്കും മേളയുടെ പ്രധാന വേദികൾ എന്ന് ആർടിസ്റ്റിക് ഡയറക്ടറും ചീഫ് ഓർഗനൈസറുമായ നിഷ ജോസഫ് അറിയിച്ചു.
കൊച്ചി കോർപ്പറേഷൻ സൂപ്രണ്ട് ഉദയ കുമാർ, വിദ്യാഭ്യാസ, കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൂർണിമ നാരായണൻ, അഡീഷണൽ സെക്രട്ടറി രഹേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചലച്ചിത്രമേഖലയിൽ നിന്ന് സംവിധായകൻ എബ്രിഡ് ഷൈൻ, വിസ്മയസ് മാക്സ് ഡയറക്ടർ ഷിബു രാജ്, ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്ക് ഡയറക്ടർ ശ്യാം കുറുപ്പ്, സിംഗപ്പൂർ ചലച്ചിത്ര ഡിസ്ട്രിബ്യൂട്ടർ, രമേശ് നാഗ്രാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിന്റെ സിനിമ കാണൽ സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് ആലിഫിന്റെ ലക്ഷ്യമെന്ന് സോഹൻ റോയ് പറഞ്ഞു. ഇത്രയും വലിയ ഒരു ഫിലിം ഫെസ്റ്റിവൽ കൊച്ചി നഗരത്തിൽ ഉത്സവമായിരിക്കുമെന്നതിൽ സംശയമില്ലെന്നും, കൊച്ചി മുൻസിപ്പൽ കോർപറേഷന്റെ എല്ലാവിധ പിന്തുണയും ചലച്ചിത്ര മേളയ്ക്ക് ഉണ്ടാകുമെന്നും ഉദ്ഘാടന വേദിയിൽ ഡെപ്യൂട്ടി മേയർ കെ. ആർ. പ്രേംകുമാർ പറഞ്ഞു.
കൊച്ചി കോർപ്പറേഷൻ സൂപ്രണ്ട് ഉദയ കുമാർ, വിദ്യാഭ്യാസ, കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൂർണിമ നാരായണൻ, അഡീഷണൽ സെക്രട്ടറി രഹേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചലച്ചിത്രമേഖലയിൽ നിന്ന് സംവിധായകൻ എബ്രിഡ് ഷൈൻ, വിസ്മയസ് മാക്സ് ഡയറക്ടർ ഷിബു രാജ്, ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്ക് ഡയറക്ടർ ശ്യാം കുറുപ്പ്, സിംഗപ്പൂർ ചലച്ചിത്ര ഡിസ്ട്രിബ്യൂട്ടർ, രമേശ് നാഗ്രാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.