• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഉലകനായകനു വഴിമാറി ലേഡി സൂപ്പർ സ്റ്റാർ

news18
Updated: July 25, 2018, 4:13 PM IST
ഉലകനായകനു വഴിമാറി ലേഡി സൂപ്പർ സ്റ്റാർ
news18
Updated: July 25, 2018, 4:13 PM IST
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന നയൻതാര ചിത്രമാണ് കൊലമാവ് കോകില. നവാഗതനായ നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലീസിന് മുമ്പ് തന്നെ പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. ഓഗസ്റ്റ് പത്തിന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കോകിലയ്ക്കായുള്ള കാത്തിരിപ്പ് നീളുമെന്നാണ് പുതിയ വാർത്തകൾ.

കമൽഹാസൻ നായകനാകുന്ന വിശ്വരൂപം 2 ഓഗസ്റ്റ് 10ന് തിയേറ്ററുകളിൽ എത്തുന്നുണ്ട്. ഇതേ ദിവസം കോകിലയും റിലീസ് ചെയ്താൽ ബോക്സ്ഓഫീസിൽ ഇരുചിത്രങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കും. ഇത് ഇരു ചിത്രങ്ങളുടെയും ബോക്സ്ഓഫീസ് കളക്ഷനെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് കോകിലയുടെ റിലീസ് തീയതി നീട്ടിയത്.

ഓഗസ്റ്റ് 17നാകും ചിത്രം റിലീസ് ചെയ്യുക എന്നാണ് പുതിയ വിവരങ്ങൾ. ഗ്യാങ്സ്റ്റർ കോമഡി ത്രില്ലർ ചിത്രമാണ് കൊലമാവ് കോകില. റോ ഏജന്റ് വിസാം അഹമ്മദ് കശ്മീരിയായി കമൽഹാസൻ എത്തുന്ന ചിത്രമാണ് വിശ്വരൂപം2. തമിഴിൽ സൂപ്പർസ്റ്റാറുകൾക്കൊപ്പം ആരാധകരുളള നായികയാണ് നയൻതാര. ലേഡി സൂപ്പർ സ്റ്റാർ എന്നാണ് നയൻസ് അറിയപ്പെടുന്നത്.
First published: July 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍