അനിഖ സുരേന്ദ്രൻ (Anikha Surendran) ആദ്യമായി നായികയാകുന്ന മലയാള ചലച്ചിത്രമാണ് ‘ഓ മൈ ഡാർലിംഗ്’ (Oh My Darling). ചിത്രത്തിൻ്റെ ക്രിസ്തുമസ് സ്പെഷ്യൽ കളർ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. കേക്കിൻ്റെ പശ്ചാത്തലത്തിൽ മെൽവിൻ, അനിഖ, മുകേഷ്, ജോണി ആൻ്റണി, മഞ്ജു പിള്ള, ലെന തുടങ്ങിയവരെല്ലാം തന്നെ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
വിജയരാഘവൻ, നന്ദു, ശ്രീകാന്ത് മുരളി, ഡൈൻ ഡേവിസ്, ഫുക്രു, രാജേഷ് പറവൂർ, ബിനു അടിമാലി, വിനോദ് കെടാമംഗലം, അർച്ചന മേനോൻ, സലിം, പോളി വിൽസൺ, ഋതു, സോഹൻ സിനു ലാൽ, ഗോപിക സുരേഷ് തുടങ്ങിയ വലിയ ഒരു താരനിര ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Also read: Nanpakal Nerathu Mayakkam | മമ്മുക്ക ഫുൾ ഓൺ ആണ്; ‘നൻപകൽ നേരത്ത് മയക്കം’ ട്രെയ്ലർ പുറത്തിറങ്ങി
ജിനീഷ് കെ. ജോയ് തിരക്കഥ എഴുതിയ ചിത്രത്തിൻ്റെ സംവിധാനം ആൽഫ്രഡ് ഡി. സാമുവൽ നിർവഹിക്കുന്നു. ആഷ്ട്രീ വെൻജേഴ്സിൻ്റെ ബാനറിൽ മനോജ് ശ്രീകണ്ടയാണ് ചിത്രം നിർമിക്കുന്നത്. ഷാൻ റഹ്മാൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ആദ്യമായി ഒരു കൊറിയൻ പോപ്പ് ഗായിക പാടുന്നത് ഈ ചിത്രത്തിലാണ്.
View this post on Instagram
ക്യാമറ – അൻസാർ ഷാ, എഡിറ്റിംഗ് – ലിജോ പോൾ, ആർട്ട് – അനീഷ് ഗോപാൽ, കോസ്റ്റ്യൂം – സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – വിനോദ് എസ്., ക്രീയേറ്റിവ് ഡയറക്ടർ – വിജീഷ് പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത്ത് വേലായുധൻ, സ്റ്റിൽ – ബിജിത്ത് ദർമിടം, പോസ്റ്റർ ഡിസൈൻ – യെല്ലോ ടൂത്ത്, പി.ആർ.ഒ. – ആതിര ദിൽജിത്ത്, ഡിസൈൻ കൺസൽട്ടൻ്റ് – പോപ്കോൺ.
Summary: Anikha Surendran plays the lead character in the movie ‘Oh My Darling’ for the first time in Malayalam. Another first is that a K-pop singer makes her Malayalam playback singing debut in this film
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.