• HOME
  • »
  • NEWS
  • »
  • film
  • »
  • Koshichayante Parambu | രതീഷ് കൃഷ്ണന്‍, രേണു സൗന്ദര്‍; 'കോശിച്ചായന്റെ പറമ്പ്' 'ട്രെയ്‌ലർ പുറത്തിറങ്ങി

Koshichayante Parambu | രതീഷ് കൃഷ്ണന്‍, രേണു സൗന്ദര്‍; 'കോശിച്ചായന്റെ പറമ്പ്' 'ട്രെയ്‌ലർ പുറത്തിറങ്ങി

ചിത്രത്തിന്റെ ട്രെയ്‌ലർ നടൻ ദിലീപ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു

കോശിച്ചായന്റെ പറമ്പ്

കോശിച്ചായന്റെ പറമ്പ്

  • Last Updated :
  • Share this:
    യുവനടന്‍ രതീഷ് കൃഷ്ണന്‍, രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര്‍ സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കോശിച്ചായന്റെ പറമ്പ്' (Koshichayante Parambu) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നടൻ ദിലീപ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

    സലിം കുമാര്‍, ജാഫര്‍ ഇടുക്കി, സോഹന്‍ സീനുലാല്‍, കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്ണന്‍, രഘുനാഥ്, ഗോപാല്‍ ജി വടയാര്‍, റീന ബഷീര്‍, ഗീതി സംഗീതിക എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സാന്ദ്ര പ്രീഫോംസിന്റെ ബാനറില്‍ കെ.പി. ജോണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരി നിര്‍വ്വഹിക്കുന്നു.

    എഡിറ്റര്‍- ജസ്സല്‍ സഹീര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിസ്സാര്‍ മുഹമ്മദ്, കല- സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്- പട്ടണം ഷാ, വസ്ത്രാലങ്കാരം- ഗഫൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബിച്ചു, നവാസ്, പശ്ചാത്തല സംഗീതം- സിബു സുകുമാരന്‍, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, സ്റ്റില്‍സ്- ഹരിസ്, പരസ്യകല- ഐക്യൂറ, ഓഫീസ് നിര്‍വ്വഹണം- വിന്നി കരിയാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഗൗതം കൃഷ്ണ, പ്രൊഡക്ഷന്‍ മാനേജര്‍- സജിത് സത്യന്‍, പി.ആര്‍.ഒ. - എ.എസ്. ദിനേശ്.



    Also read: Rorschach | ലൂക്ക് ആന്റണിയായി മമ്മൂട്ടി; 'റോഷാക്ക്' ട്രെയിലര്‍ പുറത്ത്

    നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ ട്രെയിലര്‍ മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്തു. ദുരൂഹതയും ആകാംക്ഷയും കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയാണ് മമ്മുക്കയുടെ റോഷാക്കിന്റെ ട്രെയ്‌ലറും. മമ്മൂട്ടി നേരത്തെ തന്റെ അഭിമുഖത്തില്‍ പറഞ്ഞപോലെ 'എന്റെ അഭിനയം സ്വയം ഞാന്‍ തന്നെ തേച്ചു മിനുക്കും' എന്നതിന്റെ ഉറപ്പായി മമ്മൂക്കയുടെ മമികച്ച പ്രകടനവും ദൃശ്യ വിരുന്നും റോഷാക്ക് സമ്മാനിക്കുമെന്ന് ട്രെയ്‌ലര്‍ ഉറപ്പു തരുന്നു.

    തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പന്‍ വിജയമാക്കി തീര്‍ത്ത നിസാം ബഷീര്‍ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം റോഷാക്കിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

    കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

    Summary: Koshichayante Parambu is a Malayalam movie having fresh face Ratheesh Krishnan playing the lead. Written and directed by Saajir Sadaf, Renu Saundar, Salim Kumar, Jafar Idukki and others play other important characters in the film
    Published by:user_57
    First published: