• HOME
  • »
  • NEWS
  • »
  • film
  • »
  • ചിത്രം: കുട്ടിച്ചൻ, സംവിധാനം: കോട്ടയം നസീർ

ചിത്രം: കുട്ടിച്ചൻ, സംവിധാനം: കോട്ടയം നസീർ

ഹ്രസ്വചിത്രത്തിൽ മോഹൻലാലും

ചിത്രത്തിൽ നിന്നും

ചിത്രത്തിൽ നിന്നും

  • Last Updated :
  • Share this:
    കുട്ടിച്ചനു വയസ്സായിരിക്കുന്നു. മരണാസന്നമായ കിടപ്പാണ്. അയാളുടെ ഭൂതകാലത്തിലൂടെ ഒരു യാത്രയാണിത്. ചെറുപ്പകാലത്ത് കുട്ടിച്ചൻ എന്തെല്ലാമോ ആയിരുന്നു. ആർക്കൊക്കെയോ പ്രിയപ്പെട്ടവനായിരുന്നു. പുരുഷന്മാർക്ക് പോലും അസൂയ ഉളവാക്കുന്ന ആകാര ഭംഗിയും, വ്യക്തിത്വവും. സുഹൃത്തുക്കളുണ്ടായിരുന്നു. ഒരു പ്രണയം ഉണ്ടായിരുന്നു. കുട്ടിച്ചന്റെ മണവാട്ടിയാകണം എന്നായിരുന്നു ആനിയമ്മയുടെ മോഹം. പക്ഷെ കർത്താവിന്റെ മണവാട്ടിയാകാനായിരുന്നു വിധി. ഈ അവസാന നിമിഷത്തിൽ ഒരിക്കൽ കൂടി ആനിയമ്മ കുട്ടിച്ചനെ കാണാൻ വന്നിരിക്കുകയാണ്. അത് പോലെ തന്നെ ആ വിളിയൊന്നു കേട്ട് ഉണരും എന്ന പ്രതീക്ഷയാണ് പൈലിക്കും.



    ഈ ചിത്രത്തിലെ നായകനാണ് കുട്ടിച്ചൻ. പക്ഷെ കുട്ടിച്ചനെ തുടക്കം മുതൽ ഒടുക്കം വരെ ആരും കാണുന്നില്ല. അയാൾക്കൊരു മുഖമില്ല. എന്നാൽ അയാളെ കണ്ടവരാണ് പൈലിയും, ആനിയമ്മ സിസ്റ്ററും. മറ്റുള്ളവരിലൂടെ നായകൻ ആരെന്ന് കണ്ടെത്തുക പ്രേക്ഷകന്റെ ചുമതലയാണ്. അത്ര വലുതല്ലെങ്കിലും, തീരെ ചെറുതല്ല ഈ ഹ്രസ്വ ചിത്രം. നടൻ കോട്ടയം നസീർ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ജാഫർ ഇടുക്കിയും, ടി. പാർവതിയും അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ മോഹൻലാൽ പ്രത്യേക സാന്നിധ്യം ആവുന്നുണ്ട്.

    നടൻ ടൊവിനോ തോമസ് ഫേസ്ബുക് വഴി കുട്ടിച്ചൻ ഷോർട് ഫിലിം പ്രകാശനം ചെയ്തു. മിമിക്രി കലാകാരനും, അഭിനേതാവും, ചിത്രകാരനുമായ കോട്ടയം നസ്സീറിന്റെ ആദ്യ സംവിധാന സംരംഭമാണിത്.

    First published: