• HOME
  • »
  • NEWS
  • »
  • film
  • »
  • Adoor Gopalakrishnan | അടൂർ സാറിന്റെ അമ്പതാണ്ടിന്റെ ഒരറ്റത്ത് ഞാനും; അടൂർ ഗോപാലകൃഷ്ണൻ സിനിമകളിലെ ഓർമകളുമായി കൃഷ്ണൻ ബാലകൃഷ്ണൻ

Adoor Gopalakrishnan | അടൂർ സാറിന്റെ അമ്പതാണ്ടിന്റെ ഒരറ്റത്ത് ഞാനും; അടൂർ ഗോപാലകൃഷ്ണൻ സിനിമകളിലെ ഓർമകളുമായി കൃഷ്ണൻ ബാലകൃഷ്ണൻ

ഒരു പെണ്ണും രണ്ടാണും, പിന്നെയും, സുഖാന്ത്യം തുടങ്ങിയ അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങൾ ഉൾപ്പെടെ മലയാള സിനിമാ സീരിയൽ നാടക മേഖലകളിൽ സജീവസാന്നിധ്യമാണ് നടൻ കൃഷ്ണൻ ബാലകൃഷ്ണൻ

  • Last Updated :
  • Share this:
    ഒരു പെണ്ണും രണ്ടാണും, പിന്നെയും, സുഖാന്ത്യം തുടങ്ങിയ അടൂർ ഗോപാലകൃഷ്ണൻ (Adoor Gopalakrishnan) ചിത്രങ്ങൾ ഉൾപ്പെടെ മലയാള സിനിമാ സീരിയൽ നാടക മേഖലകളിൽ സജീവസാന്നിധ്യമാണ് നടൻ കൃഷ്ണൻ ബാലകൃഷ്ണൻ (Krishnan Balakrishnan). ഒന്നിലേറെ അടൂർ ചിത്രങ്ങളിൽ അഭിനയിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സിനിമയിലെ അമ്പതാണ്ട്‌ തികയുന്ന വേളയിൽ കൃഷ്ണൻ ഒരു ഫേസ്ബുക്ക് കുറിപ്പുമായി എത്തുന്നു. 'ഇൻ' എന്ന സിനിമയിൽ അൻവർ അലി എന്ന സുപ്രധാന പോലീസ് വേഷം ചെയ്ത കൃഷ്ണൻ 'എ രഞ്ജിത് സിനിമ', 'ഗോഡ്സ് ട്രാവൽ' തുടങ്ങിയ സിനിമകളിൽ അടുത്തതായി എത്തും. പോസ്റ്റിലെ വാക്കുകളിലേക്ക്.

    ചരിത്രം രചിക്കുന്നവരോടൊപ്പം നടക്കാൻ കഴിയുന്നു എന്നതാണ് നാടകവും സിനിമയും എനിക്ക് സമ്മാനിച്ചത്. ചലച്ചിത്ര പ്രവർത്തനത്തിന്റെ 50വർഷത്തിന്റെ നിറവിൽ നിൽക്കുന്ന അടൂർ സാറിനൊപ്പം ഞാനും ഉണ്ടായിരുന്നു എന്നതാണ് എന്നിൽ ഞാൻ കാണുന്ന കലപ്രവർത്തനത്തിന്റെ പുരസ്‌കാരം. 'ഒരു പെണ്ണും രണ്ടാണും' എന്ന സിനിമയിൽ അഭിനയിക്കാൻ സർ വിളിച്ചിട്ട് ആക്കുളത്തെ വീട്ടിൽ രാവിലെ തൂക്കുമണി മുഴക്കി കയറിയതാണ്. ചെന്നപ്പോഴേ പറഞ്ഞു തകഴി കഥകൾ വച്ച് ഞാൻ രണ്ട് സിനിമകൾ ചെയ്യുന്നു. അതിൽ ഒരു കഥയിലെ പ്രധാന റോൾ ചെയ്യാനാണ് വിളിപ്പിച്ചത് എന്ന്...

    വീടിന്റെ അകത്തളത്തിൽ സൂര്യ പ്രകാശം വരുന്ന സ്ഥലത്ത് നിർത്തി കുറച്ച് ഫോട്ടോ എടുത്തു... ഇറങ്ങാൻ നേരം ചോദിച്ചു... സ്വന്തമായി മൊബൈൽ നമ്പർ ഉണ്ടോയെന്ന്... ഉണ്ടെന്ന് പറഞ്ഞ് നമ്പർ കൊടുത്ത് ഞാൻ അവിടുന്ന് ഇറങ്ങി... ദിവസങ്ങൾക്ക് ശേഷം സാറിന്റെ വിളി വന്നു... അമ്പലപ്പുഴയിൽ വരണം എന്ന്, സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി കൃഷ്ണൻ മറ്റന്നാൾ മുതൽ അഭിനയിച്ചിതുടങ്ങണം എന്ന്.. അവിടെ എത്തിയ എന്നെ റിക്ഷക്കാരൻ ഔത ആക്കി മാറ്റുന്നതിന് തലമുടി വെട്ടിക്കാൻ വരെ കൂടെ നിന്നു (ഫോട്ടോ ചുവടെ ചേർത്തിട്ടുണ്ട്). കൂടെ അഭിനയിച്ചത് കാവാലം സാറിന്റെ ആദ്യ ശിഷ്യൻമാരായ നെടുമുടി വേണുച്ചേട്ടനും, ജഗനാഥൻ സാറും... അവനവൻ കടമ്പയിലെ... പാട്ടുപരിഷയും, അട്ടപ്പണ്ടാരവും... മൂന്നാം തലമുറയിലെ ഞാനും...

    പിന്നെ സാറിന്റെ വിളി രണ്ട് പ്രാവശ്യം കൂടെ വന്നു. പിന്നെയും എന്ന സിനിമയിൽ ഒരു സീൻ. അതിലെ പ്രധാന വേഷം... പിന്നെ വിളിവന്നത് 'സുഖാന്ത്യം' എന്ന ചെറുസിനിമയിലെ പ്രധാന കഥാപാത്രം അഭിനയിക്കുന്നതിനും... ഏറ്റവും മനോഹരമാക്കുന്നത് ദിവസങ്ങൾക്ക് ശേഷം വീട്ടിൽ വരുന്ന ഒരു രജിസ്റ്റഡ് കത്താണ്... നമ്മുടെ അഭിനയത്തെ വിലയിരുത്തിയും, അതിനോടൊപ്പം പ്രതിഫലം നിറച്ച ഒരു ചെക്കും... അടൂർ സാറിന്റെ അന്പത്താണ്ടിന്റെ ചലച്ചിത്ര ജീവിതത്തിൽ ഒരറ്റത്തു ഞാനും ഉണ്ടെന്നതാണ് എന്റെ കാലപ്രവർത്തന മഹിമകളിൽ ഒന്ന്."

    Summary: Actor Krishnan Balakrishnan writes a Facebook post as Adoor Gopalakrishnan completes 50 years in Malayalam cinema 
    Published by:user_57
    First published: