• HOME
  • »
  • NEWS
  • »
  • film
  • »
  • K.S. Sethumadhavan | കെ.എസ്. സേതുമാധവൻ: മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടെയും കമൽ ഹാസന്റെയും ആദ്യ സിനിമകളുടെ സംവിധായകൻ

K.S. Sethumadhavan | കെ.എസ്. സേതുമാധവൻ: മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടെയും കമൽ ഹാസന്റെയും ആദ്യ സിനിമകളുടെ സംവിധായകൻ

KS Sethumadhavan has directed first movies of Mammootty, Suresh Gopi and Kamal Haasan | മൂന്നു സൂപ്പർ താരങ്ങളെ സിനിമാ ലോകത്തിന് സമ്മാനിച്ച സംവിധായകന് വിട

കെ.എസ്. സേതുമാധവൻ

കെ.എസ്. സേതുമാധവൻ

  • Last Updated :
  • Share this:
    മമ്മൂട്ടിയുടെ (Mammootty) 'അനുഭവങ്ങൾ പാളിച്ചകൾ' (Anubhavangal Palichakal), സുരേഷ് ഗോപിയുടെ (Suresh Gopi) 'ഓടയിൽ നിന്ന്' (Odayil Ninnu), കമൽ ഹാസന്റെ (Kamal Haasan) 'കണ്ണും കരളും' (Kannum Karalum) സിനിമകൾക്ക് കാരണക്കാരനായത് കെ.എസ്. സേതുമാധവൻ എന്ന സംവിധായകനാണ്. മൂന്നു സൂപ്പർ താരങ്ങളെ സിനിമാ ലോകത്തിന് സമ്മാനിച്ച സംവിധായകനാണ് വിട പറഞ്ഞത്. മൂവരും സത്യൻ ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ചെന്നത് യാദൃശ്ചികം.

    മമ്മൂട്ടി ജൂനിയർ ആർട്ടിസ്റ്റ് ആയി തുടക്കം കുറിച്ചെങ്കിൽ സുരേഷ് ഗോപിയും കമൽ ഹാസനും ബാലതാരങ്ങളായായിരുന്നു. കമൽ ഹാസനാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിൽ എത്തിയത്. ഇതിനു പിന്നാലെ സുരേഷ് ഗോപിയും മമ്മൂട്ടിയും വന്നുചേർന്നു.

    ശരവണഭവ പിക്ചേഴ്സിന്റെ ബാനറിൽ എ.കെ. ബാലസുബ്രഹ്മണ്യം നിർമ്മിച്ച്‌ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1962-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'കണ്ണും കരളും'. സത്യൻ, അംബിക സുകുമാരൻ, കമൽഹാസൻ എന്നിവരും സുകുമാരിയും നവാഗതയായ വിനോദിനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാബു എന്ന കുട്ടി (കമൽഹാസൻ) സ്വർഗത്തിലാണെന്ന് കരുതിയ അമ്മയ്ക്ക് കത്തെഴുതുന്നതിനെക്കുറിച്ചായിരുന്നു പ്രമേയം.

    Also read: KS Sethumadhavan passes away | ചലച്ചിത്ര സംവിധായകൻ കെ.എസ്. സേതുമാധവൻ അന്തരിച്ചു

    'കണ്ണും കരളും' 1962 സെപ്റ്റംബർ 28-ന് പുറത്തിറങ്ങി. ബോക്‌സ് ഓഫീസ് വിജയമായ ചിത്രം 100 ദിവസം തിയേറ്ററിൽ ഓടുകയും ചെയ്തു. തിരക്കഥയും സംഭാഷണവും രചിച്ച കെ.ടി. മുഹമ്മദിന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വയലാർ രാമവർമയുടെ വരികൾക്ക് എം.ബി. ശ്രീനിവാസനാണ് സംഗീതം പകർന്നിരിക്കുന്നത്.

    1965-ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത്, പി. കേശവദേവ് എഴുതിയ അതേ പേരിലുള്ള സ്വന്തം നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രമാണ് 'ഓടയിൽ നിന്ന്'. കഠിനാധ്വാനിയായ പപ്പു എന്ന റിക്ഷാക്കാരന്റെ ജീവിതവും പോരാട്ടവുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. സത്യൻ, പ്രേം നസീർ, കെ.ആർ. വിജയ, കവിയൂർ പൊന്നമ്മ എന്നിവർ മറ്റു പ്രധാനവേഷങ്ങൾ ചെയ്തു. മാസ്റ്റർ ദശരഥാണ് യുവാവായ പപ്പുവായി വേഷമിടുന്നത്. ആറ് വയസ്സുള്ള സുരേഷ് ഗോപി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നെത്തി. ജന്മിയുടെ മകനായായിരുന്നു വേഷം.

    1971-ൽ തോപ്പിൽ ഭാസി തിരക്കഥയെഴുതി കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് 'അനുഭവങ്ങൾ പാളിച്ചകൾ'. തകഴി ശിവശങ്കരപ്പിള്ള എഴുതിയ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് കഥ. സത്യൻ, പ്രേംനസീർ, ഷീല എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എല്ലാ രംഗങ്ങളും ചിത്രീകരിക്കുന്നതിന് മുമ്പ് മരണമടഞ്ഞ സത്യന്റെ അവസാന ചിത്രമായിരുന്നു അത്. മലയാള സിനിമയ്ക്ക് ഒരു താരരാജാവിനെ നഷ്‌ടപ്പെടുകയും മറ്റൊരാളെ സൃഷ്‌ടിക്കുകയും ചെയ്തു എന്ന പേരിൽ ഈ ചിത്രം ഓർമ്മിക്കപ്പെടും.

    Summary: Three super stars in south Indian cinema - Mammootty, Suresh Gopi and Kamal Haasan - made their acting debut through movies directed by K.S. Sethumadhavan
    Published by:user_57
    First published: